പാലാ ∙ 2019ൽ ഉപതിരഞ്ഞെടുപ്പിൽ മാണി സി.കാപ്പൻ വിജയിച്ചപ്പോൾ അദ്ദേഹത്തിനു ചൂടാനായി ഒരു കിരീടം വീട്ടിൽ കാത്തിരുന്നു. 2021ൽ മുന്നണി മാറി യുഡിഎഫിൽ എത്തിയപ്പോഴും വിജയകിരീടം ഭദ്രമായിരുന്നു.
നിർണായകമായ ഈ തിരഞ്ഞെടുപ്പിലും വിധി മറ്റൊന്നാകില്ല എന്ന പ്രതീക്ഷയിലാണു കാപ്പൻ. ഈ തിരഞ്ഞെടുപ്പിനു ശേഷം പാർലമെന്ററി രാഷ്ട്രീയത്തിൽനിന്നു വിരമിക്കുമെന്ന പ്രഖ്യാപനത്തോടെയാണു മാണി സി.കാപ്പൻ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ സീറ്റ് എൽഡിഎഫ് ജോസ് കെ.മാണിക്കു നൽകുമെന്ന സൂചന ലഭിച്ചതോടെ എൽഡിഎഫും തന്റെ പാർട്ടിയായ എൻസിപിയും വിട്ട
മാണി സി.കാപ്പൻ യുഡിഎഫ് സ്വതന്ത്രനായാണു മത്സരിച്ചു ജയിച്ചത്. അതിനു ശേഷം കേരള ഡമോക്രാറ്റിക് പാർട്ടി (കെഡിപി) എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചെങ്കിലും ഇത്തവണയും യുഡിഎഫ് സ്വതന്ത്രനായി തന്നെയാണു മത്സരം.
പാലാ നഗരസഭാ ഭരണത്തിൽ അടക്കം പാലാ നിയമസഭാ ഫലം സ്വാധീനിക്കുമെന്ന് ഉറപ്പായതിനാൽ വിജയത്തിൽ കുറഞ്ഞൊന്നും കാപ്പനും യുഡിഎഫും പ്രതീക്ഷിക്കുന്നില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

