കോഴിക്കോട് ∙ തൃശൂരിൽ ചികിത്സയിലായിരുന്ന നടൻ ജോയ് മാത്യു വോട്ടിങ് സമയം അവസാനിക്കുന്നതിനു തൊട്ടുമുൻപ് എത്തി വോട്ട് ചെയ്തു. കോഴിക്കോട് മലാപ്പറമ്പ് എയുപി സ്കൂളിലെ 102 ബൂത്തിലാണ് ജോയ് മാത്യു വോട്ട് രേഖപ്പെടുത്തിയത്.
വൈകിട്ട് 5.55 ന് എത്തിയ താരം ബൂത്തിലെ അവസാന വോട്ടറായാണ് വോട്ട് ചെയ്തത്.
ജനം പിണറായിക്ക് ബൈ ബൈ പറഞ്ഞു കഴിഞ്ഞു. ആരോഗ്യപ്രശ്നം വകവയ്ക്കാതെയാണ് വോട്ട് ചെയ്യാൻ എത്തിയത്. തുടർഭരണം ഉണ്ടാവില്ല.
ഇത് എൽഡിഎഫിന്റെ അവസാന ഭരണമാണ്. ജനം അത്രമാത്രം മടുത്തു കഴിഞ്ഞു.
ചിന്തിക്കുന്ന ചെറുപ്പക്കാർ മുഴുവൻ യുഡിഎഫിന് അനുകൂലമായി മാറി ചിന്തിക്കാൻ തുടങ്ങി. താൻ കോൺഗ്രസുകാരനല്ല.
ഒന്നിനൊന്ന് മെച്ചപ്പെട്ട ഒരുപാട് നേതാക്കൾ ഉള്ള മുന്നണിയാണ് യുഡിഎഫ്.
മറിച്ച് പിണറായി വിജയന് പകരം ഒരു മുഖ്യമന്ത്രിയെയോ പ്രതിപക്ഷ നേതാവിനെയോ ഇടതുമുന്നണിക്ക് നിർദേശിക്കാൻ ഇല്ല. ഇനി അവർ പ്രതിപക്ഷത്താണെന്ന് കരുതിയാൽ അതിനും ഒരു നല്ല നേതാവില്ല.
കാര്യങ്ങൾ പഠിച്ച് പറയുന്ന ഫൈറ്റ് ചെയ്യുന്ന ഒരാളെങ്കിലും ആ ശ്രേണിയിൽ ഉണ്ടാവില്ല.
വി.ഡി. സതീശൻ വിജയിച്ചു കഴിഞ്ഞു.
പിണറായിയുടെ വാക്കുകളെ ആരും വിലയ്ക്കെടുക്കുന്നില്ല. വയനാട് ഫണ്ട് എന്നത് കോൺഗ്രസ് പാർട്ടിയുടെ കണക്കാണ്.
അത് സർക്കാരിന്റെ പണമല്ല. സർക്കാരിന്റെ പണം ആണെങ്കിൽ നമ്മൾ ഉൾപ്പെടെ കൊടുത്ത നികുതിപ്പണവും ദുരിതാശ്വാസനിധി സംഭാവനകളും അതിലുണ്ടാകും.
സർക്കാർ ഫണ്ട് ആണെങ്കിൽ മാത്രമാണ് കൃത്യമായ മറുപടി പറയേണ്ടത്. കെപിസിസി ഫണ്ട് വിവാദം തിരഞ്ഞെടുപ്പിനെ ബാധിക്കില്ല.
പദ്ധതി പൂർത്തിയാക്കിയ ശേഷം കണക്ക് അവതരിപ്പിച്ചാൽ മതി. അങ്ങനെ ഒരു കണക്ക് അവതരിപ്പിച്ചപ്പോഴാണ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വ്യക്തമായത്.
വയനാട്ടിൽ സർക്കാർ നിർമിച്ച് പൂർത്തിയാക്കിയ വീടുകളിൽ എത്രപേർ ഇപ്പോൾ താമസിക്കുന്നുണ്ട്.
ഉദ്ഘാടനം നടത്തി ആഘോഷമാക്കുക എന്നതല്ലാതെ ഒരു പൂർത്തീകരണം പിണറായി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അവർ പുതുതായി കൊണ്ടുവന്നത് കെ – റെയിൽ ആണ്.
സ്വന്തക്കാർക്ക് മഞ്ഞക്കുറ്റി ഉണ്ടാക്കി അഴിമതി നടത്താനുള്ള വ്യർത്ഥ സങ്കല്പങ്ങൾ ആണ് ഇത്. സിനിമാ മേഖലയിൽ മത്സരിക്കുന്നവരിൽ രമേഷ് പിഷാരടി വിജയിക്കും. ഗണേശനെ ഒക്കെ മടുത്തു.
സുധീർ കരമന തന്റെ അടുത്ത സുഹൃത്താണ്. താൻ വോട്ട് ചെയ്തത് കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.ജയന്തിനാണ്.
അക്കാര്യത്തിൽ തനിക്ക് ഒന്നും മറയ്ക്കാൻ ഇല്ലെന്നും ജോയ് മാത്യു പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

