നെടുമ്പാശേരി ∙ ടോയ് സൈക്കിളിനുള്ളിൽ 117 ഗ്രാം സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കേസിൽ കസ്റ്റംസ് വിശദാന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഒമാൻ എയർ വിമാനത്തിൽ മസ്കത്തിൽ നിന്ന് എത്തിയ തൃശൂർ സ്വദേശി സജിത് തയ്യിലാണ് സ്വർണവുമായി പിടിയിലായത്.
കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി ഇയാളുടെ ചെക്ക്–ഇൻ ബാഗ് പരിശോധിച്ചപ്പോഴാണു പാളി രൂപത്തിലാക്കിയ സ്വർണം സൈക്കിളിന്റെ പൈപ്പിനുള്ളിൽ നിന്നു കണ്ടെടുത്തത്. നാട്ടിൽ യഥേഷ്ടം ലഭിക്കുന്ന ബേബി സൈക്കിൾ ബോക്സിലാക്കി വിദേശത്തു നിന്ന് കൊണ്ടു വന്നതാണ് സംശയത്തിനിടയാക്കിയത്.
തുടർന്ന് സൈക്കിൾ അഴിച്ചു പരിശോധിക്കുകയായിരുന്നു. കുഴൽ രൂപത്തിലാക്കിയ സ്വർണപ്പാളിക്ക് 17.81 ലക്ഷം രൂപ വിലവരും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

