മുള്ളരിങ്ങാട് ∙ വെള്ളക്കയം-മൊട്ടമുടി-ബ്ലാത്തിക്കവല റോഡിന്റെ പണി നിലച്ചിട്ട് 2 വർഷം. 7 കിലോ മീറ്ററാണ് റോഡിന്റെ ദൂരം.
മുള്ളരിങ്ങാട് വെള്ളക്കയത്തു നിന്നു തുടങ്ങി വെള്ളിലാംതൊട്ടി വഴി ബ്ലാത്തിക്കവല എത്തുന്ന വഴിയാണ് മെറ്റൽ നിരത്തിയതിനു ശേഷം പണി നിലച്ചത്. വെള്ളക്കയത്തുനിന്നു തുടങ്ങി ബ്ലാത്തിക്കവലയിൽ ആലപ്പുഴ-മധുര സംസ്ഥാന പാതയിൽ ചേരുന്ന വഴിയാണിത്.
ഗോത്രവർഗ ജനത ഉൾപ്പെടെ നൂറുകണക്കിന് കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡ് 2010ലാണ് നിർമാണം തുടങ്ങിയത്. മണ്ണ് പണികൾ മാത്രം നടത്തി കരാറുകാരൻ മുങ്ങി.
14 വർഷം ഒരു നടപടിയും ഉണ്ടായില്ല.
2024ൽ വീണ്ടും ടെൻഡർ വിളിച്ചു. കരാർ നൽകി പണി തുടങ്ങിയപ്പോൾ വനം വകുപ്പ് തടസ്സവാദവുമായി എത്തി.
റോഡിന് പട്ടയമില്ല എന്ന ന്യായമാണ് ഉന്നയിച്ചത്. റോഡു കടന്നു പോകുന്ന വഴിക്ക് ഇരു വശവും പട്ടയ ഭൂമിയാണ്.
ഇവിടെയുള്ള കുടുംബങ്ങൾക്ക് പട്ടയം നൽകുമ്പോൾ റോഡ് ഒഴിവാക്കി അളന്നാണ് പട്ടയം നൽകിയത്. റോഡിനായി പ്രത്യേകം പട്ടയം നൽകുന്ന പതിവുണ്ടോ എന്ന് ജനം ചോദിക്കുന്നു.
പട്ടയം നൽകുമ്പോൾ വഴിക്കായി മാറ്റിയിടുന്ന ഭൂമി റവന്യു ഭൂമിയാണ്. റോഡിന്റെ തൽസ്ഥിതി വ്യക്തമാക്കി ഉത്തരവിറക്കാൻ സർക്കാരും റവന്യു വകുപ്പും തയാറാകണം എന്നാണ് ആവശ്യം.
സർക്കാരിന്റെയും വനം വകുപ്പിന്റെയും അനാസ്ഥ കൊണ്ടാണ് പണി മുന്നോട്ടു പോകാത്തതെന്നാണ് പ്രദേശവാസികൾ പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

