സ്വന്തം സംരംഭത്തെ ലോകതലത്തിലേക്ക് ഉയർത്താൻ പരിശ്രമിക്കുന്ന സംരംഭകർക്ക് നിക്ഷേപ, മെന്ററിങ് പിന്തുണ നൽകാൻ ഒരുക്കിയ ‘ ’യുടെ രണ്ടാം സീസൺ വെള്ളിയാഴ്ച മുതൽ പ്രേക്ഷകരിലേക്ക്. മലയാളത്തിലെ ആദ്യ ബിസിനസ് പിച്ച് റിയാലിറ്റി ഷോയാണ് മനോരമ ഓൺലൈൻ എലവേറ്റ്.
സീസൺ-1ലെ ഫിനാലെയിൽ മാറ്റുരച്ച 21 ടീമുകൾ സംയോജിതമായി കോടികളുടെ നിക്ഷേപം സ്വന്തമാക്കിയിരുന്നു. രണ്ടാം സീസണിലെ ഫിനാലെയിൽ സാന്നിധ്യമറിയിച്ചത് 20 ടീമുകൾ.
ഇവരിൽ എത്രപേർ കോടികളും ലക്ഷങ്ങളും സ്വന്തമാക്കി? ത്രസിപ്പിക്കുന്ന എപ്പിസോഡുകൾ കാണാം ഏപ്രിൽ 10 (വെള്ളിയാഴ്ച) മുതൽ.
വെള്ളിയാഴ്ച വൈകിട്ട് ആറിന് മനോരമ ഓൺലൈനിൽ ആദ്യ എപ്പിസോഡ് കാണാം. രണ്ടാം എപ്പിസോഡ് ശനിയാഴ്ച വൈകിട്ട് 6ന്.
ഓരോ എപ്പിസോഡും ശനി, ഞായർ ദിവസങ്ങളിൽ രാത്രി 10ന് മഴവിൽ മനോരമയും സംപ്രേഷണം ചെയ്യും. മനോരമ ഓൺലൈൻ യൂട്യൂബ് ചാനലിലും എപ്പിസോഡുകൾ കാണാം.
മികച്ച ബിസിനസ് ആശയം, സംരംഭം, സ്റ്റാര്ട്ടപ്പുകൾ തുടങ്ങിയവയ്ക്ക് നിക്ഷേപക പിന്തുണയും വളർച്ചാ സാധ്യതകളും ഉറപ്പാക്കാനാണ് മനോരമ ഓൺലൈൻ ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്ന് ‘മനോരമ ഓൺലൈൻ എലവേറ്റ്’ അവതരിപ്പിക്കുന്നത്.
അഞ്ഞൂറിലധികം അപേക്ഷകൾ മനോരമ ഓൺലൈൻ എലവേറ്റ് സീസൺ-2ലും ലഭിച്ചു. ഗ്രൂമിങ്ങിന് തിരഞ്ഞടുക്കപ്പെട്ടത് 30 സ്റ്റാർട്ടപ്പുകൾ.
ഫൈനലിലെത്തിയത് 20 സ്റ്റാർട്ടപ്പുകളും.
നിക്ഷേപക പാനലിന്റെ മനംകവരാനും ലക്ഷങ്ങളും കോടികളും നിക്ഷേപം നേടാനും ഇത്തവണ ഫൈനലിൽ മാറ്റുരച്ച സ്റ്റാർട്ടപ്പുകൾക്ക് കഴിഞ്ഞോ? സസ്പെൻസ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ, അരോമ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ ആൻ സജീവ്, ഹെഡ്ജ് ഇക്വിറ്റീസ് ചെയർമാൻ അലക്സ് കെ.
ബാബു, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം.ജോസഫ് എന്നിവരാണ് സീസൺ-2ലെ നിക്ഷേപക പാനൽ അംഗങ്ങൾ.
കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള എയ്ഞ്ചൽ നെറ്റ്വർക്ക് (കെഎഎൻ), ബ്രഹ്മ സൊല്യൂഷൻസ് എന്നിവരുടെ സഹകരണത്തോടെയാണ് മനോരമ ഓൺലൈൻ ‘മനോരമ ഓൺലൈൻ’ എലവേറ്റ് സംഘടിപ്പിക്കുന്നത്.
സീസൺ-1 സൂപ്പർ ഹിറ്റ്
കഴിഞ്ഞവർഷം സംഘടിപ്പിച്ച മനോരമ ഓൺലൈൻ എലവേറ്റ് ഒന്നാം പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
വിഡിയോ മനോരമ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ദശലക്ഷക്കണക്കിന് പേർ കണ്ടു. ഫൈനലിൽ ബിസിനസ് പിച്ചിങ് നടത്തിയ 21 സ്റ്റാർട്ടപ്പുകൾക്ക് കോടികളുടെ നിക്ഷേപവും ലഭിച്ചു.
ചില സ്റ്റാർട്ടപ്പുകൾക്ക് എലവേറ്റിന് ശേഷവും നിക്ഷേപ പിന്തുണ ലഭിച്ചു. കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ‘ഫുൽവ’ എന്ന ബ്രാൻഡിന് അടുത്തിടെ ടെക് കമ്പനിയായ ബോട്ടിന്റെ സ്ഥാപകൻ അമൻ ഗുപ്തയിൽ നിന്ന് വമ്പൻ നിക്ഷേപവും ലഭിച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

