പത്തനംതിട്ട ∙ എൽഡിഎഫിന്റെ പ്രകടന പത്രികയിൽ വിവാദമായ ബഫർ സോൺ കാര്യം ഉൾപ്പെടുത്തിയത് പിണറായി വിജയനു തോമസ് ഐസക് കൊടുത്ത പണിയാണെന്ന് രമേശ് ചെന്നിത്തല.
ഒരു മുന്നണി പ്രകടന പത്രികയിൽ പറഞ്ഞ കാര്യം തിരുത്തേണ്ടി വരുന്നത് ആദ്യമായാണെന്നും ചെന്നിത്തല പറഞ്ഞു. ‘ഞാൻ കഴിഞ്ഞദിവസം ചെന്നൈ മെയിലിൽ യാത്ര ചെയ്യുമ്പോൾ ഒപ്പം തോമസ് ഐസകും ഉണ്ടായിരുന്നു.
അദ്ദേഹം എന്തൊക്കയോ എഴുതുന്നുണ്ടായിരുന്നു.
ചോദിച്ചപ്പോഴാണ് പറഞ്ഞത്, മാനിഫെസ്റ്റോ തയാറാക്കുകയാണെന്ന്. അതിലാണ് തെറ്റുവന്നത്.
പിണറായിക്ക് ഐസക് ഒരു പണി കൊടുത്തതാണോ എന്നു തോന്നാൻ ഇതാണ് കാരണം. സാധാരണ ആരെങ്കിലും എഴുതിക്കൊടുക്കുന്നത് വായിക്കുന്നയാളാണ് മുഖ്യമന്ത്രി.
സ്വന്തമായി എന്തെങ്കിലും പറഞ്ഞാൽ അത് കോന്നിയിൽ പറഞ്ഞ പോലെ വീട്ടിൽ പോയി പറയാൻ എന്നാകും’ ചെന്നിത്തല പരിഹസിച്ചു. തിരഞ്ഞെടുപ്പിൽ തോമസ് ഐസകിനു സീറ്റ് നൽകുമെന്ന് സജീവമായ ചർച്ചകളുണ്ടായിരുന്നു.
ഇപ്പോൾ വിവാദമായ ബഫർ സോൺ വിഷയത്തിൽ എൽഡിഎഫിന്റെ നിലപാടു തന്നെയാണ് പത്രികയിൽ പറഞ്ഞതെന്ന് ചെന്നിത്തല ആരോപിച്ചു.
നിയമസഭയിൽ സർക്കാർ നിലപാട് ഇതായിരുന്നു. യുഡിഎഫ് ശക്തമായി എതിർത്ത് ഒഴിവാക്കിയ കാര്യമാണ് പ്രകടന പത്രികയിൽ വീണ്ടും വന്നത്.
കുടിയേറ്റ കർഷകരോടുള്ള എൽഡിഎഫിന്റെ നിലപാടാണ് ഇതെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

