പോളിങ് ബൂത്തിൽ കന്നി വോട്ടർമാരെ കാത്ത് ഇക്കുറി മധുരമുള്ള ഒരു സർപ്രൈസുണ്ട്. ‘വോട്ട് സ്വീറ്റെൻഡ് കേരള ക്യാംപെയിന്റെ’ ഭാഗമായി കന്നി വോട്ടർമാരെ ഹൽവ നൽകിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിക്കുക.
ഇവർക്ക് മധുരം നൽകാൻ കമ്മിഷൻ തിരഞ്ഞെടുത്തത് കോഴിക്കോടുള്ള യെയും. കേരളത്തിലെ ആദ്യ ബിസിനസ് പിച്ച് റിയാലിറ്റി ഷോയായ ’ ശ്രദ്ധേയരായ സ്റ്റാർട്ടപ്പ് കമ്പനിയാണ് .
ടെക് കമ്പനിയായ ബോട്ടിന്റെ സ്ഥാപകനും നിക്ഷേപകനുമായ അമൻ ഗുപ്തയും ഫുൽവയിൽ നിക്ഷേപം നടത്തിയിരുന്നു.
യുവജനങ്ങളുടെ വോട്ടിങ് പങ്കാളിത്തം വർധിപ്പിക്കാനാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇത്തരമൊരു പദ്ധതി തയാറാക്കിയത്. ഓരോ ജില്ലയിലും തിരഞ്ഞെടുക്കപ്പെട്ട
പോളിങ് ബൂത്തുകളിൽ കന്നി വോട്ടർമാർക്ക് ഫുൽവയുടെ ഹൽവ ബോക്സ് വിതരണം ചെയ്യും. ആദ്യമെത്തുന്ന 200 വോട്ടർമാർക്ക് ഇളനീർ ഫ്ളേവറിലുള്ള കോഴിക്കോടൻ ഹൽവ കിട്ടും.
കന്നി വോട്ടർമാരെ കൃത്യമായി തിരിച്ചറിഞ്ഞ് ഹൽവ നൽകാൻ ബൂത്ത് ലെവൽ ഓഫീസർമാരെയും വോളണ്ടിയർമാരെയും നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് തടസമുണ്ടാക്കാത്ത വിധത്തിലാണ് ഇവയുടെ വിതരണം ക്രമീകരിച്ചിരിക്കുന്നത്.
കേരളത്തിൽ തന്നെ ഇത്തരമൊരു പദ്ധതി ആദ്യമാണെന്നും ഇതിനായി തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും
സഹസ്ഥാപകൻ സി.
മുഹമ്മദ് സനു മനോരമ ഓൺലൈനോട് പറഞ്ഞു. നേരത്തേയും പല സർക്കാർ പരിപാടികളിലും അതിഥികൾക്ക് സമ്മാനം കൊടുക്കാൻ ഫുൽവയുടെ ഹൽവ ബോക്സ് ഉപയോഗിച്ചിട്ടുണ്ട്.
അതിന്റെ അടിസ്ഥാനത്തിലാണ് കന്നി വോട്ടർമാർക്ക് ഹൽവ കൊടുക്കാനും ഫുൽവയെ തിരഞ്ഞെടുത്തത്. ചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എലവേറ്റിലൂടെ ലോകശ്രദ്ധയിലേക്ക്
മനോരമ ഓൺലൈൻ സംഘടിപ്പിച്ച
സീസൺ -1ൽ പങ്കെടുത്ത് പ്രശസ്തിയിലേക്ക് ഉയർന്ന ടീമാണ്
.
‘കാലിക്കറ്റ് കസിൻസ്’ എന്ന സ്ഥാപനത്തിന് തുടക്കമിട്ട് നാല് സുഹൃത്തുക്കളാണ് മലബാറിന്റെ കോഴിക്കോടൻ ഹൽവയെ ബ്രാൻഡ് ചെയ്തത്. ല് ഇവർ സ്വന്തമാക്കിയത് ശ്രദ്ധേയമായ നേട്ടമായിരുന്നു.
മനോരമ ഓൺലൈൻ എലവേറ്റ് സീസൺ-2 ഈയാഴ്ച പ്രേക്ഷകരിലേക്ക് എത്താനിരിക്കേയാണ്, ആദ്യ സീസണിൽ മാറ്റുരച്ച ‘ഫുൽവ’ ചരിത്ര നേട്ടം സ്വന്തമാക്കുന്നത്.
സീസൺ 2 വെള്ളിയാഴ്ച മുതൽ
വെള്ളിയാഴ്ച മുതൽ പ്രേക്ഷകരിലേക്ക്. ആദ്യ എപ്പിസോഡ് വെള്ളിയാഴ്ച വൈകിട്ട് ആറു മുതൽ മനോരമ ഓൺലൈനിൽ കാണാം.
ശനിയാഴ്ചയാണ് രണ്ടാം എപ്പിസോഡ്. ഓരോ എപ്പിസോഡും ശനി, ഞായർ ദിവസങ്ങളിൽ രാത്രി 10ന് മഴവിൽ മനോരമയും സംപ്രേഷണം ചെയ്യും.
മനോരമ ഓൺലൈൻ യൂട്യൂബ് ചാനലിലും കാണാം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

