ന്യൂഡൽഹി ∙ ഇറാൻ–യുഎസ് സംഘർഷത്തിനു പിന്നാലെ കാപ്പിക്കുരു വില കൂപ്പുകുത്തിയതോടെ കേന്ദ്ര സർക്കാർ താങ്ങുവില കൂട്ടണമെന്നു കാപ്പി കർഷകർ ആവശ്യപ്പെടുന്നു. 2025 ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെയുള്ള വിളവെടുപ്പു സീസണിൽ വില മെച്ചപ്പെട്ടിരുന്നു.
എന്നാൽ, മാർച്ചിൽ യുദ്ധം രൂക്ഷമായതോടെ 30% വരെ വിലയിടഞ്ഞതാണു കേരളത്തിലെ കർഷകരെ ഉൾപ്പെടെ പ്രതിസന്ധിയിലാക്കുന്നത്.
കേരളത്തിൽ പ്രധാനമായി കൃഷിചെയ്യുന്ന റോബസ്റ്റ, അറബിക് ഇനങ്ങളുടെ നിലവിലെ വില കിലോയ്ക്ക് 200 രൂപയിൽ താഴെയാണ്. താങ്ങുവില 200 രൂപയിൽ നിന്ന് 250 രൂപയായി ഉയർത്തണമെന്നാണ് കർഷകരുടെ ആവശ്യം.
രാജ്യത്ത് കാപ്പിക്കൃഷി കൂടുതൽ കർണാടകത്തിലും കേരളത്തിലുമാണ്.
കോഫി ബോർഡിന്റെ കണക്കു പ്രകാരം ജനുവരി ഒന്നിനും മാർച്ച് 25 നും ഇടയിൽ തുർക്കി 4830.722 ടൺ ഇന്ത്യൻ കോഫി ഇറക്കുമതി ചെയ്തു.
കഴിഞ്ഞ 3 മാസത്തിനിടെ ഇന്ത്യൻ കോഫി ഇറക്കുമതി ചെയ്ത രാജ്യങ്ങളിൽ യുഎഇ (4712.609 ടൺ), ജോർദാൻ (3964.182 ടൺ), ലിബിയ (2631.090 ടൺ), ഈജിപ്ത് (2619.012 ടൺ), കുവൈത്ത് (2079.678 ടൺ), സൗദി അറേബ്യ (1585.369 ടൺ) തുടങ്ങിയവയും ഉൾപ്പെടുന്നു. ഇറ്റലി, റഷ്യ, ജർമനി തുടങ്ങിയ രാജ്യങ്ങളും ഇന്ത്യൻ കോഫിയുടെ മുൻനിര ഇറക്കുമതിക്കാരാണ്.
ഫെബ്രുവരിയിൽ വിളവെടുപ്പ് പൂർത്തിയാക്കിയെങ്കിലും പെട്ടെന്നു വിലയിടിഞ്ഞതോടെ ഉൽപന്നങ്ങൾ വിൽക്കാൻ കർഷകർ മടിക്കുകയാണെന്ന് കോഫി ഫാർമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ വയനാട് ജില്ലാ സെക്രട്ടറി ജയിൻ ആന്റണി പറഞ്ഞു.
വന്യമൃഗങ്ങളുണ്ടാക്കുന്ന വിളനാശം, തൊഴിലാളി ക്ഷാമം, കീടനാശിനി വില തുടങ്ങിയവ കർഷകർക്ക് വെല്ലുവിളിയാണ്. കാർഷിക വായ്പകൾ അടയ്ക്കേണ്ടതിനാൽ കുറഞ്ഞ വിലയ്ക്ക് കാപ്പി വിൽക്കേണ്ട
ഗതികേടിലാണ് സംസ്ഥാനത്തെ കർഷകരെന്നും ജയിൻ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

