കൊരട്ടി ∙രൂക്ഷമായ ഗതാഗതക്കുരുക്കിനിടെ രോഗിയെ അതിവേഗം ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിൽ വഴി തെറ്റി എതിർദിശയിലെ കുരുക്കിലേക്കു കയറിയ ആംബുലൻസിനെ യുവ പൊലീസ് വാർഡന്മാർ സമയോചിതമായി ഇടപെട്ടു ശരിയായ പാതയിലേക്ക് എത്തിച്ചു. നിമിഷനേരം കൊണ്ട് വഴിയൊരുക്കി ആംബുലൻസിനെ സുരക്ഷിതമായി ശരിയായ വഴിയിലൂടെ യാത്ര തുടരാൻ സഹായിച്ചതോടെ അപകടസാധ്യതയും ഒഴിവായി.
അങ്കമാലി ഭാഗത്തു നിന്നു രോഗിയുമായെത്തിയ ആംബുലൻസ് എറണാകുളം–തൃശൂർ ദേശീയപാതയിൽ കുരുക്ക് ഒഴിവാക്കാൻ ശ്രമിക്കുന്നതിനായി പൊലീസ് സ്റ്റേഷനു സമീപം എറണാകുളത്തേക്കു പോകുന്നതിനുള്ള പാതയിലൂടെ തെറ്റായി ഓടിക്കുകയായിരുന്നു.
കഷ്ടിച്ച് ഒരു വാഹനത്തിനു മാത്രം സഞ്ചരിക്കാനാവുന്ന ഈ പാതയിലൂടെ ചാലക്കുടി ഭാഗത്തേക്ക് നീങ്ങുന്നതു ശ്രദ്ധയിൽപ്പെട്ടയുടൻ പൊലീസ് വാർഡൻ ജിഫിൻ ജോൺസൺ ഇടപെട്ടു.
ഒരു നിമിഷം പോലും പാഴാക്കാതെ എതിർപാതയിലേക്ക് പാഞ്ഞെത്തി ഡ്രൈവറെ ബോധ്യപ്പെടുത്തി വാഹനം തിരിക്കാൻ ആവശ്യപ്പെട്ടു.
ട്രാഫിക് വാർഡൻ അജിത്തും ഓട്ടോറിക്ഷാ ഡ്രൈവർ ടി.വി. ഷൈജുവും കൂടെ ചേർന്നതോടെ രക്ഷാപ്രവർത്തനം വേഗത്തിലായി.
മേൽപാലം നിർമാണത്തെ തുടർന്ന് നിയന്ത്രണങ്ങളുള്ള ജംക്ഷനിലെ ബാരിക്കേഡുകൾ മാറ്റി ആംബുലൻസിനെ ശരിയായ വഴിയിലേക്ക് എത്തിച്ചു. കൊരട്ടി ജംക്ഷനിലെ കനത്ത തിരക്കാണ് ആംബുലൻസ് ഡ്രൈവറെ എതിർദിശയിൽ പ്രവേശിക്കാൻ പ്രേരിപ്പിച്ചതെന്നാണു വിവരം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

