തൃശൂർ∙ കെഎസ്ആർടിസി ബസിന് തീപിടിച്ചു. കുന്നംകുളം പട്ടാമ്പി റോഡിൽ പറേംപാടം വിക്ടറി ബാർ എത്തുന്നതിനു മുൻപായാണ് അപകടം സംഭവിച്ചത്.
കുറച്ച് യാത്രക്കാർ മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. ആർക്കും പരുക്ക് ഇല്ല.
ബസിലെ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. കെഎസ്ആർടിസിയുടെ അഡിഷണൽ സർവീസ് ആയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

