കട്ടപ്പന ∙ ജില്ലാ യുഡിഎഫ് സ്ഥാനാർഥി സംഗമത്തിൽ വന്ദേമാതരം ആലപിച്ച വിദ്യാർഥിനിക്കു രാഹുൽ ഗാന്ധിയുടെ അനുമോദനം. സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെ വിദ്യാർഥിനിയെ വേദിയിലേക്ക് വിളിച്ചുവരുത്തിയാണു അനുമോദിച്ചത്.
രാജകുമാരി സെന്റ് മേരീസ് സെൻട്രൽ സ്കൂളിലെ വിദ്യാർഥിനിയായ ജിയ കെ.സിബിയാണ് വന്ദേമാതരം ആലപിച്ചത്.
‘വലിയൊരു ആൾക്കൂട്ടത്തിനു മുൻപിൽ ഭയമില്ലാതെ വന്ദേമാതരം പാടിയ കുട്ടി കേരളത്തിലെ സ്ത്രീകളെയാണു പ്രതിനിധാനം ചെയ്യുന്നത്. നമ്മൾ കേട്ടതിനു പിന്നിൽ കഠിന പ്രയത്നമുണ്ട്.
എത്ര മണിക്കൂറുകൾ പാടി പഠിച്ചതാകും. കേരളത്തിലെ എല്ലാ സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കണം.
അതിനായാണ് സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അടക്കം യുഡിഎഫ് വാഗ്ദാനം ചെയ്യുന്നത്’-ജിയയെ ചേർത്തുനിർത്തിക്കൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. പാട്ടുകൾ സ്വയം പാടി പരിശീലിച്ചാണ് ജിയ വിവിധ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയത്.
കോൺഗ്രസ് ഉടുമ്പൻചോല ബ്ലോക്ക് ജനറൽ സെക്രട്ടറിയായ കെ.ജെ.സിബിയുടെയും നെടുങ്കണ്ടം അർബൻ ബാങ്ക് ബോർഡ് അംഗമായ സൗമ്യയുടെയും മകളാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

