കൊല്ലം ∙ ഏറനാട് – തിരുവനന്തപുരം എക്സ്പ്രസ് ട്രെയിൻ കൊല്ലത്ത് യാത്ര അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ട് ഇന്നും തുടരും. നിലവിൽ ഇന്നു വരെയാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.
തിരുവനന്തപുരം ഡിവിഷനിലെ വിവിധ ഭാഗങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് നിയന്ത്രണം. അതേസമയം നിയന്ത്രണം വീണ്ടും വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
കഴിഞ്ഞ ദിവസം ട്രെയിൻ കൊല്ലത്ത് യാത്ര അവസാനിപ്പിച്ചതിനാൽ യാത്രക്കാർ ബുദ്ധിമുട്ട് നേരിട്ടിരുന്നു.
അവധി ദിവസങ്ങൾ കൂടിയായതിനാൽ വലിയ തിരക്കാണ് ട്രെയിനുകളിൽ അനുഭവപ്പെടുന്നത്. നേരത്തെ അറിയിപ്പ് നൽകിയതാണെങ്കിലും സംഭവം ശ്രദ്ധിക്കാതിരുന്നതോടെയാണ് യാത്രക്കാർ വലഞ്ഞത്.
ഏറനാട് എക്സ്പ്രസ് കൊല്ലത്തു യാത്ര അവസാനിപ്പിച്ചാൽ തുടർന്നു വരുന്ന വേണാട്, കേരള അടക്കമുള്ള ട്രെയിനുകളിലാണ് യാത്രക്കാർക്ക് തിരുവനന്തപുരത്തേക്ക് പോകാൻ സാധിക്കുക. ഈ ട്രെയിനുകളിൽ നേരത്തെ തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊല്ലം ജംക്ഷനിൽ നിലവിൽ സൗകര്യങ്ങൾ കുറവാണ്.
തിരുവനന്തപുരത്തേക്കുള്ള യാത്രക്കാർ മുഴുവൻ കൊല്ലത്ത് ഇറങ്ങുന്നതോടെ പ്ലാറ്റ്ഫോമിൽ നിന്നുതിരിയാൻ ഇടമില്ലാത്ത രീതിയിലേക്ക് മാറും. പ്രത്യേക സജ്ജീകരണങ്ങളോ ഒരുക്കങ്ങളോ പ്രശ്നം പരിഹരിക്കാൻ ഇവിടെ ഒരുക്കിയിട്ടില്ല.
നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ കൃത്യമായ സൂചനാ ബോർഡുകളോ ഇരിപ്പിടങ്ങളോ ഇവിടെയില്ല. ശുചിമുറിയും വിശ്രമമുറിയുമെല്ലാം സ്റ്റേഷന്റെ ഒരറ്റത്താണു സ്ഥിതി ചെയ്യുന്നത്.
ഇതെല്ലാം യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്ന് മുൻപ് തന്നെ പരാതി ഉയർന്നിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

