കുമ്പള ∙ റെയിൽവേ സ്റ്റേഷനിൽ കെട്ടിടം നവീകരിക്കുന്നതിന്റെ ഭാഗമായി കന്റീൻ അടച്ചുപൂട്ടിയതായി പരാതി. കുമ്പള റെയിൽവേ സ്റ്റേഷനിലെ കന്റീൻ പൂട്ടിയതോടെ യാത്രക്കാർക്കു പ്രയാസമായി.
ബദൽ സംവിധാനം ഒരുക്കാതെയാണ് പുതിയ കെട്ടിടം പണിയുന്നതിന്റെ ഭാഗമായി കന്റീൻ അടച്ചിട്ടിരിക്കുന്നതെന്നാണു പരാതി.
രാവിലെ റെയിൽവേ സ്റ്റേഷനിലെത്തുന്ന വിദ്യാർഥികളും രോഗികളായ യാത്രക്കാരും ചായ കുടിക്കാനും ലഘുഭക്ഷണം കഴിക്കാനു, വെള്ളം വാങ്ങാനും ആശ്രയിച്ചിരുന്നത് ഈ കന്റീൻ ആയിരുന്നു. അടച്ചുപൂട്ടിയതോടെ യാത്രക്കാർക്ക് പ്രയാസമായി.
ട്രെയിനിൽ ജനറൽ കംപാർട്മെന്റിൽ കയറുന്ന യാത്രക്കാർക്ക് പൊതുവേ വെള്ളവും ചായയും കിട്ടാറില്ലെന്നതും യാത്രക്കാർക്ക് ദുരിതമാണ്.
കുമ്പള റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാനസൗകര്യം കുറവാണ്. ഇത് പരിഹരിക്കുന്നതിനായി റെയിൽവേ മന്ത്രാലയം ഘട്ടംഘട്ടമായി ചെറിയതോതിൽ നവീകരണ ജോലികൾ നടത്തുന്നുണ്ട്.
നേരത്തെ പ്ലാറ്റ്ഫോം ടൈൽസ് പാകി നവീകരിച്ചു. പിന്നീട് വിശ്രമമുറിയും ശുചിമുറിയും ഒരുക്കി.
യാത്രക്കാർക്ക് പ്ലാറ്റ്ഫോമുകളിൽ എത്താൻ ലിഫ്റ്റ് നിർമാണം നടക്കുന്നു. നവീകരണത്തിന്റെ നാലാം ഘട്ടമായാണ് ഇപ്പോൾ കന്റീനുവേണ്ടി പുതിയ കെട്ടിടം നിർമിക്കുമെന്ന് പറയുന്നത്.
കന്റീൻ പൂർണമായും അടച്ചുപൂട്ടുന്നതിനു പകരം മറ്റൊരു സ്ഥലത്ത് തട്ടുകട മാതൃകയിൽ തുടരണമെന്നാണ് യാത്രക്കാർ പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

