യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വന്തം രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യാനിരിക്കേ, ലോകമൊന്നാകെ പ്രതീക്ഷിച്ചതും കേൾക്കാൻ ആഗ്രഹിച്ചതും ‘‘ഞങ്ങൾ യുദ്ധം അവസാനിപ്പിക്കുന്നു’’ എന്ന് അദ്ദേഹം പറയുമെന്നായിരുന്നു. പക്ഷേ, എല്ലാവരെയും ഓഹരി വിപണിയെയും വെട്ടിലാക്കുന്നതായി ട്രംപിന്റെ പ്രസംഗം.
ഇറാനെതിരായ ആക്രമണം 2-3 ആഴ്ചകൾക്കകം അവസാനിപ്പിക്കുമെന്ന് പ്രസംഗത്തിൽ ആവർത്തിച്ച ട്രംപ് പക്ഷേ ഇങ്ങനെയും പറഞ്ഞു: ‘‘ഇറാനെ ഞങ്ങൾ കൂടുതൽ ശക്തമായി തകർക്കും.
അടുത്ത 2-3 ആഴ്ചയ്ക്കകം അതുണ്ടാകും. ഒരു ഡീലിന് ഇറാൻ തയാറായില്ലെങ്കിൽ ഇറാന്റെ ഊർജ, എണ്ണ പ്ലാന്റുകളെ ഞങ്ങൾ ആക്രമിക്കും.
ശിലായുഗത്തിലേക്കായിരിക്കും ഇറാനെ ഞങ്ങൾ പിടിച്ചിടുക’’.
ഇറാനെ പ്രകോപിപ്പിച്ച് ട്രംപ്, പോര് കടുക്കും, മലക്കംമറിഞ്ഞ് വിപണികൾ
യുദ്ധം അവസാനിപ്പിക്കാനല്ല, ഫലത്തിൽ കൂടുതൽ ശക്തമാക്കാനും ഇറാനെ പ്രകോപിപ്പിക്കാനുമാണ് അഭിസംബോധനയിലൂടെ ട്രംപ് ശ്രമിച്ചതെന്ന് വ്യക്തമായതോടെ ഓഹരി വിപണികൾ കുത്തനെ ഇടിയുമെന്ന സൂചന ലഭിച്ചുതുടങ്ങി. യുദ്ധം ഉടൻ തീരുമെന്ന ട്രംപിന്റെ ഇന്നലെവരെയുള്ള പ്രസ്താവനയെ തുടർന്ന് താഴ്ന്നിറങ്ങിയ രാജ്യന്തര എണ്ണവില (ക്രൂഡ് ഓയിൽ), ഇന്നത്തെ പ്രസംഗത്തിന് പിന്നാലെ വീണ്ടും കുതിച്ചുകയറ്റം തുടങ്ങി.
എണ്ണവില നേരത്തേ താഴ്ന്നതിന്റെ ചുവടുപിടിച്ച് മുന്നേറ്റത്തിന് തുടക്കമിട്ട
രാജ്യാന്തര സ്വർണവില ഇടിയാനും തുടങ്ങിയിട്ടുണ്ട്. ഏഷ്യൻ ഓഹരി വിപണികൾ യുഎസ് വിപണിയുടെ ചുവടുപിടിച്ച് നേട്ടത്തിന്റെ പാതയിലേറിയിരുന്നു.
ട്രംപിന്റെ പ്രസംഗത്തിന് പിന്നാലെ ഏഷ്യൻ ഓഹരികളും നഷ്ടം രുചിച്ചുതുടങ്ങി. ∙
ഓഹരി വിപണി:
യുദ്ധം തുടരുമെന്ന ട്രംപിന്റെ ‘പുതിയ നിലപാടിന്’ പിന്നാലെ യുഎസ് ഫ്യൂച്ചേഴ്സ് വിപണികൾ നഷ്ടത്തിലായി.
എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സ് 0.8%, നാസ്ഡാക് 1%, ഡൗ ജോൺസ് 0.8% എന്നിങ്ങനെ താഴ്ന്നു. ഏഷ്യൻ വിപണികൾ ആദ്യം സ്വന്തമാക്കിയ നേട്ടമെല്ലാം കൈവിട്ടു.
ഹോർമുസ് കടലിടുക്ക് തുറന്നിടുംവരെ യുദ്ധം തുടരുമെന്നാണ് ട്രംപ് പറയുന്നത്. ജാപ്പനീസ് നിക്കേയ് 1.46%, ചൈനയിൽ ഷാങ്ഹായ് 0.10%, ഹോങ്കോങ് സൂചിക 0.75%, ദക്ഷിണ കൊറിയയുടെ കോസ്പി 2.82%, കോസ്ഡാക് 3%, ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക 0.48% എന്നിങ്ങനെ ഇടിഞ്ഞു.
∙
എണ്ണവില:
ബാരലിന് 98 ഡോളറിലേക്ക് ഒരുവേള ഇടിഞ്ഞ യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വില ഇപ്പോഴുള്ളത് 3.20% മുന്നേറി 103.3 ഡോളറിൽ. ബ്രെന്റ് വില 3.74% വർധിച്ച് 104.9 ഡോളറിലെത്തി.
∙ സ്വർണവില:
ഔൺസിന് 4799.40 ഡോളർ വരെ മുന്നേറിയ സ്വർണവില ട്രംപിന്റെ നിലപാട് മാറ്റത്തിന് പിന്നാലെ വീഴ്ച തുടങ്ങി. ഇപ്പോഴുള്ളത് 4688 ഡോളറിൽ.
കേരളത്തിൽ ഇന്ന് വില താഴ്ന്നേക്കാം.
ട്രംപിനെ പരിഹസിച്ച് ഇറാൻ
ഇറാനിൽ ഭരണമാറ്റമുണ്ടായെന്നും പുതിയ പ്രസിഡന്റ് പെസെഷ്കിയാൻ വെടിനിർത്തലിനായി അപേക്ഷിച്ചെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, ട്രംപിന്റെ വാദം അസംബന്ധവും അവാസ്തവവുമാണെന്ന് ഇറാൻ തിരിച്ചടിച്ചു.
യുഎസുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. പെസെഷ്കിയാൻ ഏറെക്കാലമായി പ്രസിഡന്റ് ആണെന്നും ഇറാൻ വ്യക്തമാക്കി.
On April Fools’ Day, it’s almost poetic that Donald
still manages to outdo the jokes; talking about a “new”
when Dr.
has been in office all along. Reality check: presidents aren’t replaced by tweets… that’s what elections are for.
അന്തിമവാക്ക് ആരുടേത്? ഇസ്രേയിൽ കപ്പലിനെതിരെ ആക്രമണം
യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് തീരുമാനിച്ചാലും ഇറാൻ അതിന് തയാറാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. പ്രസിഡന്റ് പെസെഷ്കിയാൻ പറയുന്നതല്ല അവസാന വാക്കെന്ന വാദവും ശക്തം.
പരമോന്നത നേതാവ് മുജ്തബ ഖമനയിയാണ് യുദ്ധം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ചിലർ വാദിക്കുന്നു. ഇതിനിടെ, പേർഷ്യൻ കടലിൽ ഇസ്രയേൽ ബന്ധമുള്ള കപ്പൽ ഇറാൻ ആക്രമിച്ചത് ആശങ്ക വർധിപ്പിച്ചു.
മേഖലയിൽ സംഘർഷം കൂടുതൽ ശക്തമാകാൻ ഇതിടയാക്കിയേക്കും.
ഗിഫ്റ്റ് നിഫ്റ്റിക്ക് വൻ വീഴ്ച
ഇന്നലെ മികച്ച നേട്ടത്തിലേക്ക് കുതിച്ചുകയറിയ ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തിലേക്ക് വീണേക്കും. ഗിഫ്റ്റ് നിഫ്റ്റി രാവിലെ 410 പോയിന്റ് ഇടിഞ്ഞത് ശുഭസൂചനയല്ല നൽകുന്നത്.
സെൻസെക്സ് ഇന്നലെ 1186 പോയിന്റ് (+1.65%) ഉയർന്ന് 73,134ലും നിഫ്റ്റി 348 പോയിന്റ് (+1.56%) നേട്ടവുമായി 22,679ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Updating…. Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഇത് Whitehouse website, X.com /Iran Military Monitor, acebook / Benjamin Netanyahu എന്നിവയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

