ന്യൂഡൽഹി∙ സ്വർണപ്പണയവുമായി ബന്ധപ്പെട്ട റിസർവ് ബാങ്കിന്റെ പുതുക്കിയ ഉത്തരവ് ഏപ്രിൽ ഒന്നിന് പൂർണതോതിൽ നിലവിൽ വരും.
ജൂണിലാണ് റിസർവ് ബാങ്ക് ഉത്തരവിറക്കിയത്. ചട്ടം പാലിക്കാൻ 6 മാസം സമയം നീട്ടിനൽകണമെന്ന് ഗോൾഡ് ലോൺ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആർബിഐ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
സ്വർണപ്പണയ വായ്പ സംബന്ധിച്ച കടുത്ത വ്യവസ്ഥകളിൽ നിന്ന് 2.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഇളവു നൽകിയിരുന്നു.
പണയം വച്ച സ്വർണത്തിന്റെ മൂല്യത്തിന്റെ 75% വരെ മാത്രമേ വായ്പയായി നൽകാവൂ (എൽടിവി അനുപാതം) എന്നതായിരുന്നു കരടു മാർഗരേഖയിലെ വ്യവസ്ഥ. എന്നാൽ പ്രതിഷേധമുയർന്നതിനെത്തുടർന്ന് അന്തിമവിജ്ഞാപനത്തിൽ 2.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഇത് 85 ശതമാനമാക്കി ഉയർത്തി.
2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ 80 ശതമാനവും 5 ലക്ഷത്തിനു മുകളിലുള്ളവയ്ക്ക് 75% എന്ന പരിധിയും ബാധകമാകും. ചുരുക്കത്തിൽ, ചെറുവായ്പകളിൽ വയ്ക്കുന്ന സ്വർണത്തിന് താരതമ്യേന ഉയർന്ന തുക വായ്പയായി ലഭിക്കും.
എന്നാൽ, മൂല്യം കണക്കാക്കുമ്പോൾ മുതലിനൊപ്പം കാലാവധി പൂർത്തിയാകുമ്പോൾ അടയ്ക്കേണ്ട
പലിശയും കണക്കാക്കും. ഇങ്ങനെ കണക്കാക്കുമ്പോൾ വായ്പയായി ലഭിക്കുന്ന തുകയിൽ കുറവുണ്ടാകാം.
ബാങ്കുകൾക്കും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും (എൻബിഎഫ്സി) വ്യവസ്ഥ ബാധകമാണ്.
2.5 ലക്ഷം വരെ വിശദ പരിശോധന വേണ്ട
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

