പയ്യന്നൂർ ∙ പയ്യന്നൂർ കോളജ് ബോട്ടണി വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ.എം.കെ.രതീഷ് നാരായണന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം ഒരു പുതിയ സസ്യത്തെ കൂടി കണ്ടെത്തി. കർണാടകയിലെ ബട്ക്കൽ തീരത്തോട് ചേർന്ന് മുഗാളി ചെങ്കൽ പരപ്പിൽ നിന്നാണ് സൈപറേസി സസ്യകുടുംബത്തിലെ ഫിംബ്രിസ്റ്റൈലിസ് എന്ന ജീനസിൽ ഉൾപ്പെടുന്ന പുതിയ സസ്യം കണ്ടെത്തിയത്.
പുതിയ സസ്യത്തിന് ഫിംബ്രിസ്റ്റൈലിസ് പ്രസാദി എന്നാണ് നാമകരണം ചെയ്തത്.
ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുൻ ശാസ്ത്രജ്ഞൻ ഡോ.വി.പി.പ്രസാദിനോടുള്ള ആദരവായാണ് പുതിയ ചെടിക്ക് പേരിട്ടത്. ഡോ.രതീഷ് നാരായണനൊപ്പം മാലിയങ്കര എസ്എൻഎം കോളജ് മുൻ അസോഷ്യേറ്റ് പ്രഫസർ ഡോ.സി.എൻ.സുനിൽ, ബോട്ടണി മേധാവി ഡോ.എം.ജി സനിൽ, തളിപ്പറമ്പ് സർ സയ്യിദ് കോളജ് ഗവേഷണ വിദ്യാർഥികളായ സിദ്ധാർഥ് എസ്.നായർ, ആതിര ഉണ്ണിക്കൃഷ്ണൻ എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് പുതിയ കണ്ടെത്തലിന് പിന്നിൽ.
തായ്വാനിയ എന്ന രാജ്യാന്തര ജേണലിൽ കൂടിയാണ് പുതിയ സസ്യത്തെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയത്.
മഴക്കാലത്ത് മാത്രം ചതുപ്പുള്ള പാറക്കൂട്ടങ്ങളിൽ വളരുന്ന 10 സെന്റിമീറ്ററിന് താഴെ മാത്രം ഉയരമുള്ള ഈ സസ്യം ഒക്ടോബർ മാസത്തോടെ പുഷ്പിച്ച് വിത്തുൽപാദിപ്പിക്കുന്നു. ഫിംബ്രിസ്റ്റൈലിന് സ്പീഷീസുകളിൽ നിന്ന് ഇവയെ പ്രധാനമായും വ്യത്യസ്തമാക്കുന്നത് പരന്ന ചിറകുകൾ പോലെ അരികുകൾ ഉള്ള ഇവയുടെ വിത്താണ്.
ഇന്ത്യയിൽ നിന്ന് ഇതുവരെ 128 ഇനം ഫിംബ്രിസ്റ്റൈലിസ് സ്പീഷീസുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

