കോഴിക്കോട്∙ തിരുവമ്പാടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സി.കെ. കാസിം ഓശാന തിരുനാളിന് കോടഞ്ചേരി സെന്റ്.
മേരീസ് ഫൊറോന പള്ളിയിൽ എത്തി വൈദികന്റെ കൈയിൽ നിന്നും കുരുത്തോല വാങ്ങി വിശ്വാസികളോടൊപ്പം കുരുത്തോല പ്രദക്ഷിണത്തിൽ പങ്കെടുത്തു. കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്കൂളിൽ നിന്നും ആരംഭിച്ച കുരുത്തോല പ്രദക്ഷിണം കോടഞ്ചേരി ടൗൺ ചുറ്റി പള്ളിയിൽ എത്തുന്നതുവരെ കാസിം പ്രദക്ഷിണത്തിനൊപ്പം തുടർന്നു.
പള്ളിനടയിലുള്ള കന്യകാമറിയത്തിന്റെ രൂപത്തിന് മുൻപിൽ പ്രാഥിച്ചതിന് ശേഷമാണ് മടങ്ങിയത്. യുഡിഎഫ് ചെയർമാൻ വി.ഡി.
ജോസഫ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, നേതാക്കളായ ഷിനോയി അടക്കാപ്പാറ, സി.ജെ. ടെന്നിസൺ ചാത്തംകണ്ടത്തിൽ എന്നിവരോടൊപ്പമാണ് സി.കെ.കാസിം കോടഞ്ചേരി ഫൊറോന പള്ളിയിലെ ഓശാന ഞായർ ചടങ്ങുകൾക്ക് എത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

