കറുകച്ചാൽ ∙ ഒരാഴ്ചത്തെ ഹെൽമറ്റ് വേട്ട; അരലക്ഷം ഇരുചക്ര വാഹനക്കാരെ പിടികൂടി. രണ്ടേമുക്കാൽ കോടി രൂപ പിഴയീടാക്കി.
ഈ മാസം 18 മുതൽ 24 വരെ പൊലീസ് നടത്തിയ ‘ഹെൽമറ്റ് ഓൺ – സേഫ് റൈഡ്’ എന്ന പരിശോധനയിലാണ് 51604 പേർക്ക് പിഴയിട്ടത്. 2,70,51,150 രൂപ പിഴ ഇനത്തിൽ ലഭിച്ചു. 1,13,011 ഇരുചക്ര വാഹനങ്ങൾ സ്പെഷൽ ഡ്രൈവിൽ പരിശോധിച്ചു.
കേരള പൊലീസ് ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗമാണ് സംസ്ഥാന വ്യാപകമായി സ്പെഷൽ ഡ്രൈവ് നടത്തിയത്. ഹൈവേ പട്രോളിങ് വിഭാഗങ്ങളോടു തുടർന്നുള്ള ദിവസങ്ങളിൽ നിരന്തര പരിശോധന നടത്താൻ നിർദേശിച്ചിട്ടുണ്ട്.
അറിയിക്കാം, നിയമലംഘനം
ഗതാഗത നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ 9747001099 എന്ന വാട്സാപ് നമ്പറിൽ അറിയിക്കാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

