കറുകച്ചാൽ ∙ ഒരുദിവസം കൊണ്ടു രാജ്യാന്തര റബർ വില ഉയർന്നത് 7 രൂപ. രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് ആഭ്യന്തര റബർ വിലയും മുന്നേറാൻ തുടങ്ങി. ബാങ്കോക്ക് മാർക്കറ്റിൽ ചൊവ്വാഴ്ച 236.59 രൂപയായിരുന്ന ആർഎസ്എസ് 4 വില കിലോഗ്രാമിന് ഇന്നലെ 242.35 രൂപയായി ഉയർന്നു.
6.76 രൂപയാണു കൂടിയത്.
നാണയവിപണിയിൽ ജപ്പാന്റെ യെന്നിന്റെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ വിദേശ നിക്ഷേപകർ റബറിലേക്കു തിരിഞ്ഞതാണു വില ഉയരാൻ കാരണമെന്നു വിദഗ്ധർ പറയുന്നു.
ഒരാഴ്ചയായി 217 രൂപയിൽ കിടന്ന കോട്ടയം, കൊച്ചി മാർക്കറ്റിലെ ആർഎസ്എസ് 4ന്റെ വില കിലോഗ്രാമിന് 218.50 രൂപയായി ഉയർന്നിട്ടുമുണ്ട്. ഓപ്പൺ മാർക്കറ്റിൽ ഷീറ്റ് റബർ സ്പോട്ട് വില 218 രൂപയാണ്.
ലാറ്റക്സ് സ്പോട്ട് വില 212 രൂപയിൽ നിൽക്കുകയാണ്. കടുത്ത ചൂടുകാരണം ചെറുകിട
റബർ കർഷകർ ടാപ്പിങ് പുനരാരംഭിച്ചിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

