തുറവൂർ ∙ അരൂർ– തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന എരമല്ലൂരിൽ കോൺക്രീറ്റ് അവശിഷ്ടങ്ങളും പലകയും വീണ് കാർ തകർന്നു. കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് പരുക്കില്ല.
ഇന്നലെ വൈകിട്ട് എരമല്ലൂർ പിള്ളമുക്കിനു സമീപമായിരുന്നു സംഭവം. എഴുപുന്ന കുരീത്തറ ഡി.കെ.ഹരീഷിന്റെ ഉടമസ്ഥതയിലുള്ള കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് പൊട്ടുകയും മുകൾഭാഗം ചളുങ്ങുകയും ചെയ്തു.
എരമല്ലൂരിൽ നിന്ന് അരൂർ ഭാഗത്തേക്കു പോകുകയായിരുന്നു കാർ. അരൂർ പൊലീസിൽ പരാതി നൽകി.
പൊലീസ് നിർമാണ കമ്പനിക്കെതിരെ കേസെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

