അമ്പലപ്പുഴ ∙ ഓട്ടോ ഡ്രൈവറുടെ ദുരൂഹ മരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ചർച്ചയാകുന്നു. നീർക്കുന്നം മുരുകാലയത്തിൽ ബിനേഷിനെ (55)ആണ് നവംബർ 13നു വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.
സിഐടിയു യൂണിയൻ അംഗമായ ബിനീഷ് മെഡിക്കൽ കോളജ് ജംക്ഷനിലെ ഓട്ടോ ഡ്രൈവറായിരുന്നു.
ബിനീഷിന്റെ മരണം പൊലീസ് വേണ്ട വിധത്തിൽ അന്വേഷിച്ചില്ല എന്ന് യുഡിഎഫ് അമ്പലപ്പുഴ നിയോജക മണ്ഡലം കൺവൻഷനിൽ സ്വതന്ത്ര സ്ഥാനാർഥി ജി.സുധാകരൻ ആരോപണം ഉന്നയിച്ചതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്.
സംവിധാനങ്ങൾ മാറും, എല്ലാം അന്വേഷണ പരിധിയിൽ വരുമെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.
സിപിഎം ഏരിയ നേതാവിനെ ബിനീഷ് മരിച്ച ദിവസം ബിനീഷിന്റെ വീടിനു സമീപം കണ്ടതായി പ്രദേശവാസികൾ പൊലീസിനെ അറിയിച്ചിരുന്നു.
എന്നാൽ മൊഴി നൽകാൻ ആരും തയാറായില്ല. ബിനീഷിന്റെ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ചെങ്കിലും പിന്നീട് അതിന്റെ പ്രവർത്തനവും നിലച്ചു.
കൂടുതൽ പരാതികൾ ഉണ്ടാകാതിരുന്നതിനാൽ പൊലീസ് അന്വേഷണവും ഫലപ്രദമായില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

