നീലേശ്വരം ∙ 1959ലാണു കണ്ണൂരിന്റെ രുചിക്കൂട്ടുമായി മട്ടന്നൂർ തായത്ത് പുതിയപുരയിൽ ടി.പി.അബുവും സഹോദരൻ ടി.പി.അഹമ്മദും നീലേശ്വരത്ത് എത്തുന്നത്. മലയോരത്തുനിന്നുള്ള വ്യാപാരികളെയും വിവിധ മേഖലകളിലെ തൊഴിലാളികളെയുംകൊണ്ട് സജീവമായ മെയിൻ ബസാറിൽ ‘ബദരിയ’ എന്ന ഹോട്ടലും അവർ തുടങ്ങി.
അന്നുമുതൽ നീലേശ്വരത്തിന്റെ രുചിപ്പെരുമ ബദരിയയുടെ പേര് ചേർത്ത് അറിയപ്പെടാൻ തുടങ്ങി.
സ്ഥാപകരുടെ മരുമക്കളായ മുഹമ്മദ്, അഷ്റഫ്, ഹാഷിം എന്നിവരാണ് ഇപ്പോഴും പഴയ തനിമ ചോരാതെ ഹോട്ടൽ നടത്തുന്നത്. വിറകടുപ്പിൽ പാകം ചെയ്ത തലശ്ശേരി സ്റ്റൈൽ ദം ബിരിയാണിയാണു ഹൈലൈറ്റ്.
ഇതു കഴിക്കാനായി നീലേശ്വരത്തിനു പുറത്തുനിന്നു പോലും ആൾക്കാരെത്തുന്നുണ്ട്. 52 വർഷം പാചകക്കാരനായിരുന്ന മാഹിൻ കഴിഞ്ഞവർഷം മരിച്ചു.
25 വർഷത്തിലധികമായി ബദരിയയുടെ കൂടെയുള്ള മട്ടന്നൂർ സ്വദേശി അസീസാണ് പ്രധാന പാചകക്കാരൻ. പതിറ്റാണ്ടുകളായി ബദരിയയിലെ പാചകം 7 വലിയ വിറകടുപ്പുകളിലാണ് എന്നതാണു പ്രത്യേകത.
ചായയ്ക്കായി മാത്രമാണ് ഗ്യാസ് അടുപ്പ് ഉപയോഗിക്കുന്നത്. അതും വിറകിലേക്കു മാറ്റാവുന്നതാണെന്ന് ഉടമസ്ഥർ പറയുന്നു.
പ്രതിമാസം പരമാവധി 5 ലോഡ് വിറകു വേണ്ടിവരും.
ഒരു ലോഡിന് 5500 രൂപയാണു വില. വിറകടുപ്പിൽ പാചകം ചെയ്താലുള്ള രുചി നിലനിർത്താൻ ഗ്യാസ് അടുപ്പിനെ അടുക്കളയിൽനിന്നു മാറ്റി നിർത്തിയതിനാൽ നിലവിലെ ഗ്യാസ് ലഭ്യതക്കുറവ് കാരണം മറ്റു ഹോട്ടലുകൾ പൂട്ടിക്കൊണ്ടിരിക്കുമ്പോഴും ഇതൊന്നും ബദരിയയെ ബാധിക്കുന്നില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

