മുന്നണി സ്ഥാനാർഥികൾ നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സാമ്പത്തിക സ്ഥിതിവിവര കണക്കുകളിൽ നിന്ന്…
കെ.സലിംകുമാർ – എൽഡിഎഫ് – പീരുമേട്
∙ കൈവശമുള്ള പണം: 15,000 രൂപ
∙ 2022 മോഡൽ ഇന്നോവ ക്രിസ്റ്റ കാർ. ∙ 8 ഗ്രാം സ്വർണം കൈവശം.
∙ ആകെ ജംഗമ ആസ്തിമൂല്യം: 26.43 ലക്ഷം. ∙ സ്ഥലം ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കളുടെ മൂല്യം: 30 ലക്ഷം.
∙ ആകെ ബാധ്യത – 5.50 ലക്ഷം രൂപ
സിറിയക് തോമസ് – യുഡിഎഫ് – പീരുമേട്
∙ കൈവശമുള്ള പണം: 15,000 രൂപ
∙ 2017 മോഡൽ മാരുതി ബ്രെസ കാറുണ്ട്. ∙ ഭാര്യയുടെ കൈവശം 378 ഗ്രാം സ്വർണം.
∙ ആകെ ജംഗമ ആസ്തിമൂല്യം: 10.69 ലക്ഷം രൂപ, ഭാര്യയുടെ ഉടമസ്ഥതയിൽ 53 ലക്ഷം രൂപ. ∙ സ്ഥലം ഉൾപ്പെടെയുള്ള വസ്തുക്കളുടെ മൂല്യം: 2.34 കോടി രൂപ ∙ ആകെ ബാധ്യത 53 ലക്ഷം രൂപ.
ഭാര്യയ്ക്ക് 36 ലക്ഷം ബാധ്യത.
രതീഷ് വരകുമലയിൽ – എൻഡിഎ– പീരുമേട്
∙ കൈവശമുള്ള പണം: 50,000 രൂപ. ∙ 2011 മോഡൽ വെർണ, 2011 മോഡൽ ആൾട്ടോ കാർ എന്നിവയുണ്ട്.
∙ 32 ഗ്രാം സ്വർണം കൈവശം. ഭാര്യയുടെ കൈവശം 80 ഗ്രാം സ്വർണം.
∙ ആകെ ജംഗമ ആസ്തിമൂല്യം: 18.19 ലക്ഷം രൂപ. ഭാര്യയുടെ ഉടമസ്ഥതയിൽ 29 ലക്ഷം രൂപ.
∙ സ്ഥലം ഉൾപ്പെടെയുള്ള വസ്തുക്കളുടെ മൂല്യം: 11.75 ലക്ഷം രൂപ
∙ ആകെ ബാധ്യത: 6 ലക്ഷം രൂപ, ഭാര്യയ്ക്ക് 29 ലക്ഷം രൂപ.
അപു ജോൺ ജോസഫ് – യുഡിഎഫ് – തൊടുപുഴ
∙ കൈവശമുള്ള പണം: 50,000 രൂപ. ∙ 2015 മോഡൽ ഔഡി കാർ.
∙ 8 ഗ്രാം സ്വർണം കൈവശം. ഭാര്യയുടെ കൈവശം 815 ഗ്രാം സ്വർണവും 10 ഗ്രാം വജ്രവും.
∙ ആകെ ജംഗമ ആസ്തിമൂല്യം: 48 ലക്ഷം രൂപ. ഭാര്യയുടെ ഉടമസ്ഥതയിൽ 2.05 കോടി രൂപ.
∙ സ്ഥലം ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കളുടെ മൂല്യം: 11 കോടി രൂപ. ഭാര്യയുടെ ഉടമസ്ഥതയിൽ 1.42 കോടി രൂപ.
∙ ബാധ്യതകൾ ഇല്ല
സിറിയക് ചാഴികാടൻ – എൽഡിഎഫ് – തൊടുപുഴ
∙ കൈവശമുള്ള പണം: 25,000 രൂപ
∙ 2019 മോഡൽ എർടിഗ കാറുണ്ട്. ∙ 100 ഗ്രാം സ്വർണം കൈവശം.
ഭാര്യയുടെ കൈവശം 220 ഗ്രാം സ്വർണം. ∙ ആകെ ജംഗമ ആസ്തിമൂല്യം: 27.75 ലക്ഷം രൂപ.
ഭാര്യയ്ക്ക് 36 ലക്ഷം രൂപ. ∙ ആകെ ബാധ്യത: 18.65 ലക്ഷം രൂപ
റോയി വാരിക്കാട്ട് – എൻഡിഎ – തൊടുപുഴ
∙ കൈവശമുള്ള പണം: 89,938 രൂപ
∙ ഭാര്യയുടെ കൈവശം 2019 മോഡൽ മാരുതി എക്സ്എൽ 6 കാറും 336 ഗ്രാം സ്വർണവും.
∙ ആകെ ജംഗമ ആസ്തിമൂല്യം: 89938 രൂപ. ഭാര്യയുടെ ഉടമസ്ഥതയിൽ 57.85 ലക്ഷം രൂപ.
∙ ആകെ ബാധ്യത – 5 ലക്ഷം രൂപ
റോയി.കെ.പൗലോസ് – യുഡിഎഫ് – ഇടുക്കി
∙ കൈവശമുള്ള പണം: ഒന്നര ലക്ഷം രൂപ
∙ 2011 മോഡൽ ഇന്നോവ കാറുണ്ട്. ഭാര്യയുടെ പേരിൽ 2016 മോഡൽ ഹോണ്ട
ബ്രയോ കാർ. ∙ 16 ഗ്രാം സ്വർണം കൈവശം.
ഭാര്യയുടെ കൈവശം 250 ഗ്രാം സ്വർണം. ∙ ആകെ ജംഗമ ആസ്തിമൂല്യം: 21.74 ലക്ഷം രൂപ.
ഭാര്യയ്ക്ക് 37.22 ലക്ഷം രൂപ. ∙ സ്ഥലം ഉൾപ്പെടെയുള്ള വസ്തുക്കളുടെ മൂല്യം: 87 ലക്ഷം രൂപ, ഭാര്യയുടെ പേരിൽ 2 ലക്ഷം രൂപയുടെ സ്ഥലം.
∙ ആകെ ബാധ്യത: 51,665 രൂപ
പ്രതീഷ് പ്രഭ – എൻഡിഎ– ഇടുക്കി
∙ കൈവശമുള്ള പണം: 25,000 രൂപ
∙ 5 പവൺ സ്വർണം കൈവശം. ഭാര്യയുടെ കൈവശം 10 പവൻ സ്വർണം.
∙ 2020 മോഡൽ ഇന്നോവ ക്രിസ്റ്റ, 2025 മോഡൽ മാരുതി ഡിസയർ എന്നീ കാറുകളുണ്ട്. ∙ ആകെ ജംഗമ ആസ്തിമൂല്യം: 33.95 ലക്ഷം രൂപ, ഭാര്യയുടെ ഉടമസ്ഥതയിൽ 10.81 ലക്ഷം രൂപ.
∙ സ്ഥലം ഉൾപ്പെടെയുള്ള വസ്തുക്കളുടെ മൂല്യം: 21 ലക്ഷം രൂപ
∙ ആകെ ബാധ്യത: 24 ലക്ഷം രൂപ
സേനാപതി വേണു – യുഡിഎഫ് – ഉടുമ്പൻചോല
∙ കൈവശമുള്ള പണം: 5000 രൂപ
∙ 2010 മോഡൽ മാരുതി ഡിസയർ കാറുണ്ട്. ∙ ഒരു പവന്റെ സ്വർണമോതിരം.
ഭാര്യയുടെ കൈവശം 50 പവൻ സ്വർണം. ∙ ആകെ ജംഗമ ആസ്തിമൂല്യം: 10 ലക്ഷം രൂപ, ഭാര്യയുടെ ഉടമസ്ഥതയിൽ 1.23 കോടി രൂപ.
∙ സ്ഥലം ഉൾപ്പെടെയുള്ള വസ്തുക്കളുടെ മൂല്യം: 80 ലക്ഷം രൂപ, ഭാര്യയുടെ പേരിൽ 50 ലക്ഷം രൂപ. ∙ ബാധ്യത ഇല്ല.
ഭാര്യയ്ക്ക് 15 ലക്ഷം രൂപയുടെ ബാധ്യത.
സംഗീത വിശ്വനാഥൻ – എൻഡിഎ– ഉടുമ്പൻചോല
∙ കൈവശമുള്ള പണം: 25,000 രൂപ. ∙ 2021 മോഡൽ ഹോണ്ട
അമേസ് കാറുണ്ട്. ∙ 70 പവൻ സ്വർണം കൈവശമുണ്ട്.
ഭർത്താവിന്റെ കൈവശം 10 പവൻ സ്വർണം. ∙ ആകെ ജംഗമ ആസ്തിമൂല്യം: 1.02 കോടി രൂപ, ഭർത്താവിന്റെ ഉടമസ്ഥതയിൽ 27 ലക്ഷം രൂപ.
∙ സ്ഥലം ഉൾപ്പെടെയുള്ള വസ്തുക്കളുടെ മൂല്യം: 1.11 കോടി രൂപ, ഭർത്താവിന്റെ ഉടമസ്ഥതയിൽ 7 കോടി രൂപ. ∙ ആകെ ബാധ്യത: 18 ലക്ഷം രൂപ, ഭർത്താവിന് 80 ലക്ഷം രൂപ.
എഫ്.രാജ – യുഡിഎഫ് – ദേവികുളം
∙ കൈവശമുള്ള പണം: 5 ലക്ഷം രൂപ.
∙ 1985, 1997 മോഡൽ ജീപ്പുകളുണ്ട്. ഭാര്യയുടെ പേരിൽ 2023 മോഡൽ ഇന്നോവ ക്രിസ്റ്റ.
∙ 40.50 ഗ്രാം സ്വർണം കൈവശം. ഭാര്യയുടെ കൈവശം 308.10 ഗ്രാം സ്വർണം.
∙ ആകെ ജംഗമ ആസ്തിമൂല്യം: 30.41 ലക്ഷം രൂപ. ഭാര്യയുടെ ഉടമസ്ഥതയിൽ 94.74 ലക്ഷം രൂപ.
∙ സ്ഥലം ഉൾപ്പെടെയുള്ള വസ്തുക്കളുടെ മൂല്യം: 11.78 കോടി രൂപ. ഭാര്യയുടെ ഉടമസ്ഥതയിൽ 1.33 കോടി രൂപ.
∙ ആകെ ബാധ്യത: 30 ലക്ഷം രൂപ. ഭാര്യയ്ക്ക് 43.95 ലക്ഷം രൂപ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

