കോഴിക്കോട്∙ കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിന്റെ ചെയർമാൻ സ്ഥാനം രാജിവച്ച് കാരാട്ട് റസാഖ്. പത്രക്കുറിപ്പിലൂടെയാണ് സ്ഥാനം രാജിവച്ച് വിവരം അറിയിക്കുന്നത്.
സിപിഎം ബന്ധം വിട്ട് മുസ്ലിം ലീഗിൽ അംഗത്വം സ്വീകരിക്കാൻ പാണക്കാട്ടെത്തിയപ്പോൾ തന്നെ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിന്റെ ചെയർമാൻ സ്ഥാനം രാജിവയ്ക്കും എന്ന് അറിയിച്ചിരുന്നു.
രണ്ട് വർഷത്തെ പ്രവർത്തന കാലയളവിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിച്ചിട്ടുണ്ടെന്ന് പറഞ്ഞ റസാഖ് അതിന് അവസരം ഒരുക്കിയ മുഖ്യമന്ത്രിയോടും ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടും നന്ദി പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് ബോർഡിലെ അംഗത്വവും ചെയർമാൻ പദവിയും രാജി വയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച രാവിലെയാണ് കാരാട്ട് റസാഖ് പാണക്കാട്ടെത്തി മുസ്ലിം ലീഗ് അംഗത്വം സ്വീകരിച്ചത്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കുഞ്ഞാലിക്കുട്ടി, എം.കെ.മുനീർ എന്നിവരുമായി സംസാരിച്ചതിനു ശേഷമാണ് പാർട്ടിയിലേക്കുള്ള പുനപ്രവേശം. ‘തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്.
അതുകൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലായിരുന്നു. എൽഡിഎഫിന്റെ സീറ്റ് ചർച്ചകളിൽ നിന്നും ഒഴിഞ്ഞുമാറിയതാണ്.
നേരത്തെ എൽഡിഎഫ് ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ പോകാൻ കഴിഞ്ഞില്ലന്നേയുള്ളൂ’ എന്ന് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ കാരാട്ട് റസാഖ് പറഞ്ഞിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

