മീനങ്ങാടി ∙ ദാഹമകറ്റാൻ കനത്ത വേനലിലും ആശ്വാസത്തിന്റെ തെളിനീരായി മരത്തിനോട് ചേർന്ന കേണി. കൃഷ്ണഗിരി പാതിരിക്കവലയ്ക്കടുത്താണ് മരത്തിനോട് ചേർന്നുള്ള ജലാശയമുള്ളത്.
വേനൽ കനത്ത് എല്ലായിടത്തും ജലക്ഷാമം രൂക്ഷമാകുമ്പോൾ ഇവിടെ നിറസമൃദ്ധമായ വെള്ളമാണുള്ളത്. മരത്തിനും സമീപം ഉറവയെടുത്ത് വെള്ളം ലഭിക്കാൻ തുടങ്ങിയതോടെ വർഷങ്ങൾക്ക് മുൻപ് കല്ലുകളെല്ലാം അരികിൽ പെറുക്കിവച്ച് അവിടമൊരു കേണിയാക്കി മാറ്റിയത്.
ചുറ്റും കല്ലുകൾ അടുക്കി ഒരു അരികിൽ മരവും അതിനോട് ചേർന്നുള്ള കേണിയുടെ കാഴ്ച തന്നെ സുന്ദരമാണ്.
മരത്തിന്റെ തണലിലാണ് കേണിയുള്ളത്. അതിനാൽ തന്നെ വേനലിലും വെള്ളത്തിന് തണുപ്പായിരിക്കുമെന്നാണ് പ്രദേശത്തുള്ളവർ പറയുന്നു.
കേണിയിൽ നിന്ന് സ്ഥാപിച്ചിരിക്കുന്ന മരത്തടിയിലൂടെയാണ് വെള്ളം ഒഴുകി പോകുന്നത്. വർഷങ്ങൾക്ക് മുൻപ് പ്രദേശത്തുള്ളവരെല്ലാം ഇതിനെ ആശ്രയിച്ചിരുന്നെങ്കിലും പിന്നീട് എല്ലായിടത്തും കിണറുകളും സൗകര്യങ്ങളും വന്നതിന് പിന്നാലെ ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞു വന്നു.
ഉപയോഗിക്കുന്നവർ കുറഞ്ഞെങ്കിലും ജലാശയത്തെ ഇന്നും വൃത്തിയായി സംരക്ഷിച്ച് പോരുന്നുണ്ട്.
നിലവിൽ വേനൽക്കാലത്തും മഴക്കാലത്തുമെല്ലാം ഇവിടെ നിന്ന് സുലഭമായി വെള്ളം ലഭിക്കും. മുൻപ് ഒട്ടേറെ കുടുംബങ്ങൾക്ക് സഹായകമായിരുന്ന കേണി ഇപ്പോഴും ജലലഭ്യത കുറയുമ്പോൾ നാടിന് ആശ്വാസമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

