തിരുവനന്തപുരം ∙ സിഎസ്ഐ ദക്ഷിണകേരള മഹായിടവകയുടെ ഏഴാമത്തെ ബിഷപ്പായി റവ.ഡോ.പ്രിൻസ്റ്റൻ ബെന്നിനെ തിരഞ്ഞെടുത്തു. ശനിയാഴ്ച ചെന്നൈയിൽ ചേര്‍ന്ന സിനഡ് യോഗത്തിന്റെ തീരുമാനപ്രകാരം മോഡറേറ്റർ റവ.ഡോ.കെ.റൂബൻ മാർക്ക് ഔദ്യോഗികമായി ബിഷപ്പിനെ പ്രഖ്യാപിച്ചു.
2024 മേയിൽ ബിഷപ് സ്ഥാനത്തുനിന്നു വിരമിച്ച റവ.എ.ധർമരാജ് റസാലത്തിന്റെ ഒഴിവിലേക്കാണു റവ.ഡോ.പ്രിൻസ്റ്റൻ ബെന്നിനെ നിയമിച്ചത്. ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ട
ഭരണസമിതി ഇല്ലാത്തതും കോടതിയിൽ കേസുകൾ നിലനിന്നതും മൂലമാണ് പുതിയ ബിഷപ്പിന്റെ തിരഞ്ഞെടുക്കൽ വൈകിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് 1ന് എൽഎംഎസ് വളപ്പിലെ മറ്റീർ മെമ്മോറിയൽ സിഎസ്ഐ ചർച്ചിൽ ഇരുപതോളം ബിഷപ്പുമാർ പങ്കെടുക്കുന്ന മെത്രാഭിഷേകച്ചടങ്ങു നടക്കും. രാഷ്ട്രീയ നേതാക്കളും പൗരപ്രമുഖരും മറ്റു സഭകളിലെ മേലധ്യക്ഷൻമാരും ആശംസകൾ നേരാനെത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

