ചേർത്തല∙ റിട്ട അധ്യാപികയുടെ കലാപ്രദർശനത്തിന് ഒരുങ്ങി ചേർത്തല ശ്രീനാരായണ കോളജ്.
ഇംഗ്ലിഷ് വിഭാഗം റിട്ട. അസ്സോസിയേറ്റ് പ്രഫ.
എസ്.കെ.അനുരാധയുടെ ചിത്രപ്രദർശനം മാർച്ച് 24ന് നടക്കും. ‘പാറ്റേൺസ് ഓഫ് റിട്ടേൺ: ആർട് മെമ്മറി ആൻഡ് ഇന്നർ ലാൻഡ്സ്കേപ്പ്’ എന്ന് പേരിട്ടിരിക്കുന്ന പ്രദർശനത്തിൽ നമ്പർ ആർട് സമ്പ്രദായത്തിൽ തയാറാക്കിയ എഴുപതോളം പെയിന്റിങ്ങുകളും കലാവസ്തുക്കളും ഉൾപ്പെടുത്തിയിട്ടുണ്ട്.
കോളജിലെ ക്ലാസ് മുറിയിൽ പ്രത്യേകം ഒരുക്കിയ ആർട് ഹബ്ബിൽ രാവിലെ 10 മുതൽ 4 വരെയാണ് പ്രദർശനം.
കോളജിലെ വിമൺസ് സെല്ലിന്റെയും വിമൺസ് സ്റ്റഡി യൂണിറ്റിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രിൻസിപ്പൽ ഡോ.
ടി.വി.ഉഷാദേവി, വിമൺസ് സെൽ കൺവീനറും രസതന്ത്ര വിഭാഗം അധ്യാപികയുമായ പി.ബി.ഷൈജ, അംഗങ്ങളായ കെ.എസ്.പാർവതി, ഡോ. എസ്.ആർ.സരിത, എസ്.റോഷ്നി, ഡോ.രമ്യാഹരിദാസ്, ഗീതു.ആർ.പ്രസാദ്, മലയാളവിഭാഗം മേധാവിയായ ടി.ആർ.രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
ക്യാൻവാസിൽ ലഭ്യമാകുന്ന പാറ്റേണുകളിൽ ക്രമനമ്പറുകൾക്ക് അനുസരിച്ച് നിറങ്ങളും വർണനൂലുകളും കൊണ്ട് സൃഷ്ടികൾ ഒരുക്കുന്ന നമ്പർ ആർട് സങ്കേതമാണ് ടീച്ചർ മുഖ്യമായും പിന്തുടരുന്നത്.
പക്ഷികളും മൃഗങ്ങളും പ്രകൃതിദൃശ്യങ്ങളും ആരാധനമൂർത്തികളും എല്ലാം നിറയുന്ന വർണപ്രപഞ്ചമാണ് അനുരാധ ടീച്ചറിന്റെ കലാലോകം. സൂക്ഷ്മതയും കൃത്യതയും ക്ഷമയും ആവശ്യമായ തന്റെ കലാവ്യാപരത്തിന് പ്രായവും ആരോഗ്യാവസ്ഥയും ടീച്ചർക്ക് തടസ്സമല്ല.
പലപ്പോഴും തന്റെ രോഗാവസ്ഥയെ മറികടക്കാൻ ടീച്ചറെ സഹായിക്കുന്നതും ചിത്രകലയാണ്.
1981ൽ പുനലൂർ എസ്എൻ കോളജിൽ ജൂനിയർ ലക്ച്ചർ ജോലിയിൽ പ്രവേശിച്ച എസ്.കെ.അനുരാധ 1982 ഡിസംബറിലാണ് ചേർത്തലയിലെത്തുന്നത്. 2011 മാർച്ചിൽ വകുപ്പ് മേധാവിയായി വിരമിക്കുന്നതുവരെ ചേർത്തല എസ്എൻ കോളജിലാണ് ടീച്ചർ സേവനം അനുഷ്ഠിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

