മൂവാറ്റുപുഴ∙ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് അങ്കമാലി- എരുമേലി ശബരി റെയിൽപാതയിൽ 2032-ഓടെ ട്രെയിൻ എത്തുമെന്ന് പ്രതീക്ഷ. പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് ഒന്നര വർഷവും, നിർമാണം പൂർത്തിയാക്കാൻ 5 വർഷവും വേണ്ടി വരുമെന്ന് റെയിൽവേ നിർമാണ വിഭാഗം അറിയിച്ചതായി ശബരിപാത ആക്ഷൻ കൗൺസിൽ ഫെഡറേഷൻ ജനറൽ കൺവീനർ ബാബുപോൾ പറഞ്ഞു.
1997-98 കാലയളവിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണിത്.
2009ൽ നിർമാണം ആരംഭിച്ചെങ്കിലും അങ്കമാലി മുതൽ കാലടി വരെയുള്ള പാതയും കാലടി റെയിൽവേ സ്റ്റേഷനും പെരിയാറിന് കുറുകെയുള്ള പാലവുമാണ് പൂർത്തിയായത്. പദ്ധതിച്ചെലവിന്റെ പകുതി സംസ്ഥാന സർക്കാർ വഹിക്കണമെന്ന കേന്ദ്ര നിർദേശത്തെത്തുടർന്ന് കഴിഞ്ഞ 12 വർഷമായി നിർമാണം മുടങ്ങി.
പദ്ധതിച്ചെലവിന്റെ 50 ശതമാനമായ 1900 കോടി രൂപ കിഫ്ബി മുഖേന അനുവദിക്കാൻ സംസ്ഥാനം ഭരണാനുമതി നൽകുകയും ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തതോടെയാണു പദ്ധതിക്കു പുതുജീവനായത്.
എറണാകുളം, ഇടുക്കി ജില്ലകളിലെ ഭൂമി ഒരു വർഷത്തിനുള്ളിൽ ഏറ്റെടുത്ത് റെയിൽവേക്കു കൈമാറാനാണ് റവന്യു വകുപ്പ് ലക്ഷ്യമിടുന്നത്. കോട്ടയം ജില്ലയിലെ നടപടികൾ പൂർത്തിയാക്കാൻ ഒന്നര വർഷം വരെ എടുത്തേക്കാം.
ഭൂമി കൈമാറുന്ന മുറയ്ക്ക് റെയിൽവേ നിർമാണവിഭാഗം പാതയുടെയും പാലങ്ങളുടെയും പണികൾ ആരംഭിക്കും. 5വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി പാത കമ്മിഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

