തൊടുപുഴ ∙ ടോറസ് ലോറികളിൽ അമിത ഉയരത്തിൽ കല്ലുകൾ കയറ്റിക്കൊണ്ടു പോകുന്നത് വഴിയാത്രക്കാർക്ക് അപകടഭീഷണി ആകുന്നതായി പരാതി. ഇതൊക്കെ പരിശോധിക്കേണ്ട
ഉദ്യോഗസ്ഥർ കണ്ണടയ്ക്കുന്നത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ വർധിക്കാൻ ഇടയാക്കുന്നു.
ലോറികളുടെ കാബിനു മുകളിൽ വരെ കയറ്റി ഉയരത്തിൽ വയ്ക്കുന്ന കല്ലുകൾ വളവ് തിരിയുമ്പോൾ താഴേക്ക് പതിക്കുന്നത് ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർക്കും കാൽനടക്കാർക്കും മറ്റ് വാഹന യാത്രക്കാർക്കും ഭീഷണിയാണ്. കല്ലുകളും മറ്റും കയറ്റുമ്പോൾ മുകളിൽ പടുത ഇട്ട് മൂടി വേണം കൊണ്ടു പോകാൻ എന്നു നിയമം ഉണ്ടെങ്കിലും പലരും പേരിനു മാത്രമാണ് നെറ്റ് പോലുള്ള പ്ലാസ്റ്റിക് ഷീറ്റ് ഇട്ട് മൂടുന്നത്.
ഇതാകട്ടെ ശരിയായി മൂടാറുമില്ല. അതിനാൽ ഇതിന് ഇടയിലൂടെ കല്ലും മെറ്റലും മണലും റോഡിലേക്ക് ചാടുന്നത് പതിവാണ്.
കഴിഞ്ഞ ദിവസം തെക്കുംഭാഗം റോഡിൽ അട്ടക്കുളം വളവിൽ ടോറസ് ലോറിയിൽനിന്ന് വലിയ ഒരു കല്ല് റോഡിലേക്ക് വീണു.
റോഡിന്റെ അരികിലൂടെ മറ്റ് വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. ലോറിയുടെ കാബിനു മുകളിൽ കല്ല് കയറ്റി വച്ചതാണ് വളവ് വീശിയപ്പോൾ താഴേക്ക് പതിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
ലോറികളിൽ അനുവദിച്ചിരിക്കുന്നതിലും ഇരട്ടിയോളം ലോഡാണ് കയറ്റുന്നതെന്നാണ് ആരോപണം. 40 ടൺ കൊണ്ടു പോകേണ്ട
ലോറികളിൽ 60 ടൺ വരെ ലോഡാണ് കൊണ്ടു പോകുന്നതെന്ന് പറയുന്നു.
അതേ സമയം നാട്ടുകാർ പരാതിയുമായി വാഹനങ്ങൾ തടയുകയോ മറ്റോ ചെയ്യുമ്പോഴല്ലാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇത്തരം നിയമ ലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പരാതിയുണ്ട്.
ഇതുപോലെ സ്കൂൾ സമയത്ത് ടിപ്പറുകളും ടോറസ് ലോറികളും ഓടിക്കരുതെന്നു നിയമം ഉണ്ടെങ്കിലും പലപ്പോഴും ഇതൊന്നും പാലിക്കുന്നില്ലെന്നും ആക്ഷേപം ശക്തമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

