കൊടകര ∙ ദേശീയപാത പേരാമ്പ്ര അടിപ്പാതയുടെ നിർമാണം അവസാനഘട്ടത്തിലെത്തി. ഇരുവശത്തെയും അപ്രോച്ച് റോഡുകളുടെ നിർമാണത്തിന്റെ അവസാനഘട്ടമായ ടാറിങ് പ്രവൃത്തികൾ പൂർത്തിയാകുന്നു.
2024 സെപ്റ്റംബറിലാണ് അടിപ്പാതയുടെ നിർമാണം ആരംഭിച്ചത്. ഒരു വർഷം കൊണ്ട് തീർക്കേണ്ട
നിർമാണം ഒന്നര വർഷം കൊണ്ടാണ് പൂർത്തീകരണത്തിലെത്തുക. 1150 മീറ്ററോളം നീളം വരുന്ന റോഡിന്റെ അവസാനഘട്ട
മിനുക്കുപണിയായ സെന്റർ പാർട്ടീഷൻ, സിഗ്നൽ ബോർഡുകൾ, റിഫ്ലക്ടർ പതിപ്പിക്കൽ, ലൈൻ വരയ്ക്കൽ, വശങ്ങളിൽ പെയിന്റടിക്കൽ എന്നീ മിനിക്കുപണികളാണ് ഇനിയുള്ളത്. ജില്ലയിലെ മറ്റ് അടിപ്പാതകളുടെ നിർമാണത്തേക്കാൾ വേഗത്തിലും കുരുക്ക് അധികം ഇല്ലാതെയുമാണ് പേരാമ്പ്രയിലെ നിർമാണം അവസാനഘട്ടത്തിലെത്തിയത്.
ഏപ്രിലിൽ നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

