കൊച്ചി ∙ ഇന്ത്യയിലെ ചരക്കുഗതാഗതത്തിൽ ഓൺലൈൻ സേവനവുമായി മലയാളി സംരംഭകൻ. രാജ്യത്തെ ട്രക്ക് ഓപ്പറേറ്റർമാരുമായി സഹകരിച്ചുള്ള സിബി ലോജിസ്റ്റിക്സ് ഓൺലൈൻ S9 കസ്റ്റമർ ആപ്പ് പ്രവർത്തനം തുടങ്ങി.
കൊച്ചിയിൽ നടന്ന ചടങ്ങിലായിരുന്നു ഉദ്ഘാടനം. മൂന്നുവർഷം കൊണ്ട് 10,000 ട്രക്കുകളെ പ്ലാറ്റ്ഫോമിന്റെ ഭാഗമാക്കാൻ സാധിച്ചുവെന്ന് മാനേജിങ് ഡയറക്ടർ സിബി.എം.ലൂക്കോസ് വ്യക്തമാക്കി.
ഇന്ത്യയിലെ ചരക്കുഗതാഗതത്തിന്റെ ഡിജിറ്റൽ നട്ടെല്ല് ആകാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപഭോക്താക്കൾ, ട്രക്ക് ഉടമകൾ, ഡ്രൈവർമാർ എന്നിവരെ ഒരേ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ എത്തിച്ച് ചരക്കുഗതാഗത സൗകര്യം ഏറ്റവും വേഗത്തിലും സുതാര്യവുമാക്കുന്നതാണ് S9 ഡിജിറ്റൽ ആപ്. കൃത്യസമയത്ത് ഡെലിവറി, ട്രാക്കിങ്, ലളിതമായ പേയ്മെന്റ് സൗകര്യം എന്നിവ ആപ്പിനുണ്ട്.
മികച്ച ഉപഭോക്തൃ സേവനത്തിനായി വിശ്വസ്തരായ ചരക്കുലോറി ശൃംഖല തയാറാക്കിയിട്ടുണ്ട് സിബി ലോജിസ്റ്റിക്സ്. റിയൽ ടൈം ബുക്കിങ്, അഡ്വാൻസ് ട്രാക്കിങ് സംവിധാനം എന്നിവയെല്ലാം ഉപയോക്താക്കൾക്കും ഡ്രൈവർമാർക്കും ഒരുപോലെ ഗുണകരമാണ്.
നിർമിതബുദ്ധിയിലൂടെ അത്യാധുനിക സാങ്കേതികവിദ്യയിൽ വികസിപ്പിച്ച എസ്9 ലോജിസ്റ്റിക് ആപ് പ്ലേസ്റ്റോർ & ആപ് സ്റ്റോർ എന്നിവയിൽ ലഭ്യമാണ്.
കേരളത്തിൽ നിന്നു പ്രവർത്തനം തുടങ്ങുന്ന സിബി ലോജിസ്റ്റിക് എസ്9 കസ്റ്റമർ ആപ് ഉടൻ തന്നെ രാജ്യത്തുടനീളം വ്യാപിപ്പിക്കും. കൊച്ചി, ഹൈദരാബാദ്, ബെംഗളൂരു, നാഗ്പൂർ, ഡൽഹി, വിശാഖപട്ടണം, വിജയവാഡ, കോയമ്പത്തൂർ, ചെന്നൈ, പൂണെ എന്നിങ്ങനെ 10 സംസ്ഥാനങ്ങളിൽ ഓഫിസ് പ്രവർത്തിക്കുന്നുണ്ട്.
വലിയൊരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചരക്കുകൾ എത്തുന്നു.
തിരികെ പോകുന്ന ഈ ട്രക്കുകൾ S9 ആപ് വഴി മത്സരാധിഷ്ഠിത നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭിക്കാൻ പറ്റുന്ന സേവനമാണ് ഒരുക്കുന്നത്. പ്രധാനമായും ബിടുബി രംഗത്താണ് സിബി ലോജിസ്റ്റിക്കസ് പ്രവർത്തനം.
20ലേറെ പ്രമുഖ കമ്പനികളുമായി ലോജിസ്റ്റിക്സ് പങ്കാളിത്തവും ഇവർക്കുണ്ട്. ചരക്കുനീക്കമെന്ന ബിസിനസ് കൂടുതൽ ഉപഭോതാവിനു ഗുണകരമാക്കണം എന്ന ചിന്തയാണ് ഈ ഡിജിറ്റൽ ആപ്പിനു പിന്നിലെന്ന് സിബി കൂട്ടിച്ചേർത്തു.
കോട്ടയം സ്വദേശിയായ സിബി രാജ്യത്തെ പ്രമുഖ നിയന്ത്രിത ബ്ലാസ്റ്റിങ് വിദഗ്ധരായ സിബി മൈനിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചറിന്റെ സ്ഥാപകൻ കൂടിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

