അമ്പലപ്പുഴ ∙ ദേശീയപാതയ്ക്ക് അരികിൽ കേബിളുകൾ വലിക്കുന്നതിനായി കുഴിച്ച കുഴികൾ മൂടാതെയായിട്ട് രണ്ടു മാസം കഴിഞ്ഞു. അമ്പലപ്പുഴ കച്ചേരിമുക്കിൽ ബസ് സ്റ്റോപ്പിനു വടക്കു വാഹനത്തിരക്കേറിയ ഭാഗത്തെ മൂന്നു കുഴികളാണ് മണ്ണിട്ടു നികത്തുന്നതിൽ ഉദ്യോഗസ്ഥരും കരാറുകാരും അലംഭാവം കാണിക്കുന്നത്.
വ്യാപാര സ്ഥാപനങ്ങളുടെ മുൻ ഭാഗത്തുമാണ് ഈ കുഴികൾ. ഇവിടെ തെരുവു വിളക്കുകളും പ്രകാശിക്കാറില്ല.
രാത്രി ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് അപകടം ഉണ്ടാകാനും സാധ്യതയേറെയാണ്.
കുഴി അടയ്ക്കാതെ ദേശീയപാത കരാറുകാരൻ കച്ചവടക്കാരോടു ചെയ്യുന്നത് തീകച്ചും അനീതിയാണ്. അപകടത്തിനു കാത്തു നിൽക്കാതെ വേഗത്തിൽ കുഴികൾ അടച്ചു വ്യാപാരികളുടെ ബുദ്ധിമുട്ടിനു പരിഹാരം ഉണ്ടാക്കണം.
വിമലൻ, മാനേജർ, അനു മെഡിക്കൽസ്
മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്താൽ ഒരു മണിക്കൂറിനുള്ളിൽ മൂടാൻ കഴിയുന്ന കുഴികളാണ് ഇവ.
കച്ചേരിമുക്കിന്റെ വിവിധ ഭാഗങ്ങളിൽ ദേശീയപാത നവീകരണ ജോലികൾ നടക്കുന്നുമുണ്ട്. വ്യാപാരികൾ കരാറുകാരോടു തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ഫലം ഉണ്ടായില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

