കൊച്ചി ∙ ബിജെപിയും ബിഡിജെഎസും ഇന്നു സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതോടെ ജില്ലയിൽ എൻഡിഎയുടെ സ്ഥാനാർഥി ചിത്രം പൂർണമാകും. ട്വന്റി20 പാർട്ടിക്കു ബഹുഭൂരിഭാഗം സീറ്റുകളും മത്സരിക്കാൻ അനുവദിച്ചതോടെ ബിജെപിയുടെ പ്രാധാന്യം കുറഞ്ഞെന്ന തോന്നൽ പാർട്ടി പ്രവർത്തകരിൽ തന്നെയുണ്ട്.
ജില്ലയിലെ നേതാക്കളിലും നിരാശയുണ്ട്.
പാർട്ടി നഗരസഭാ ഭരണം നടത്തുന്ന തൃപ്പൂണിത്തുറയിൽ സീറ്റ് ലഭിക്കാത്തതും ബിജെപിയിൽ അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, ഇത് അടിസ്ഥാനരഹിതമാണെന്നും എൻഡിഎ മുന്നണിയുടെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും ജില്ലാ നേതൃത്വം പറയുന്നു.
ജില്ലയിലെ 14 മണ്ഡലങ്ങളിൽ 8 ഇടത്ത് ട്വന്റി 20യും 4 സീറ്റിൽ ബിജെപിയും രണ്ടിടത്തു ബിഡിജെഎസുമാണു മത്സരിക്കുക. കുന്നത്തുനാട്, പിറവം, തൃപ്പൂണിത്തുറ, തൃക്കാക്കര, അങ്കമാലി, പെരുമ്പാവൂർ എന്നിവിടങ്ങളിൽ ട്വന്റി20 സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.
വൈപ്പിനിലും കൊച്ചിയിലും അവരുടെ സ്ഥാനാർഥികളുടെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. ആലുവ, എറണാകുളം, മൂവാറ്റുപുഴ, പറവൂർ മണ്ഡലങ്ങളിലാണു ബിജെപി മത്സരിക്കുന്നത്.
ഇതിൽ എറണാകുളത്ത് ‘സർപ്രൈസ്’ സ്ഥാനാർഥി ഉണ്ടാകുമെന്ന ശ്രുതി ശക്തമാണ്. കോൺഗ്രസ് നേതാവായ വനിത രാജിവച്ചു ബിജെപിയിൽ ചേരുമെന്നും എൻഡിഎ സ്ഥാനാർഥിയാകുമെന്നും ഇന്നലെ വൈകിട്ടു മുതൽ അഭ്യൂഹമുണ്ട്.
ബിജെപിയിൽ ചേർന്ന മുൻ കെപിസിസി ജനറൽ സെക്രട്ടറിയും മുൻ നഗരസഭാധ്യക്ഷയുമായ വത്സല പ്രസന്നകുമാറാണു പറവൂരിലെ സ്ഥാനാർഥി. ഇവർ പ്രചാരണരംഗത്ത് ഇറങ്ങിക്കഴിഞ്ഞു.
കോതമംഗലം, കളമശേരി മണ്ഡലങ്ങളാണു ബിഡിജെഎസിന് അനുവദിച്ചിട്ടുള്ളത്.
കോതമംഗലത്ത് എസ്എൻഡിപി യോഗം യൂണിയൻ ചെയർമാൻ അജി നാരായണൻ സ്ഥാനാർഥിയാകുമെന്നാണു വിവരം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

