തൃശൂർ ∙ സാംസ്കാരിക നഗരിയുടെയും പരിസരപ്രദേശങ്ങളിലെയും കാഴ്ചകൾ തുറന്ന ഇലക്ട്രിക് ഡബിൾ ഡെക്കർ ബസിലിരുന്ന് നാളെ മുതൽ ആസ്വദിക്കാം. കെഎസ്ആർടിസിയുടെ ചുവന്ന ഡബിൾ ഡെക്കർ ഉല്ലാസ ബസിന്റെ സർവീസ് നാളെ ആരംഭിക്കും.
ഉച്ചയ്ക്കു 3നും വൈകിട്ട് 5.30നും കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നാണ് സർവീസ് ആരംഭിക്കുക. 3 മണിയുടെ സർവീസ് പുത്തൂരിലെ പുതിയ തൃശൂർ മൃഗശാലയിലേക്കാണ്.
ശക്തൻ സ്റ്റാൻഡ്–സ്വരാജ് റൗണ്ട്–കിഴക്കേക്കോട്ട–കാളത്തോട്–മണ്ണുത്തി വഴി മൃഗശാലയിലെത്തും. പാർക്കിനുള്ളിലെ ട്രിപ്പിനു ശേഷം തിരികെ തൃശൂരിലെത്തും.
വൈകിട്ട് 5.30നുള്ള രണ്ടാമത്തെ സർവീസ് പുഴയ്ക്കലിലെ ശോഭാ സിറ്റിയിലേക്കാണ്.
കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ശക്തൻ സ്റ്റാൻഡ്–സ്വരാജ് റൗണ്ട്–അശ്വിനി ജംക്ഷൻ–പാട്ടുരായ്ക്കൽ–പൂങ്കുന്നം–പുഴയ്ക്കൽ വഴി ശോഭാ സിറ്റിയിലെത്തി തിരികെ അയ്യന്തോൾ–കലക്ടറേറ്റ്–പടിഞ്ഞാറേക്കോട്ട ജംക്ഷൻ വഴി വഞ്ചിക്കുളം സന്ദർശിച്ച് കെഎസ്ആർടിസി സ്റ്റാൻഡിലെത്തും.
കെഎസ്ആർടിസി റിസർവേഷൻ കൗണ്ടർ, വെബ്സൈറ്റ് (onlineksrtcswift.com), ആപ്പ് (ente ksrtc neo orps) എന്നിവയിലൂടെ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. മറ്റു യാത്രാ സർവീസുകൾക്കുള്ളതു പോലെ ഇടയ്ക്കു സ്റ്റോപ്പുകളില്ല.
കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണു പ്രവർത്തനം.
നിരക്കുകൾ ഇങ്ങനെ
∙തൃശൂർ–പുത്തൂർ മൃഗശാല: മുകളിലത്തെ നിലയിൽ: 250 രൂപ, താഴെ: 125 രൂപ. സമയം: ഉച്ചയ്ക്കു 3.
∙തൃശൂർ–ശോഭാ സിറ്റി: മുകളിലത്തെ നിലയിൽ: 200 രൂപ, താഴെ: 100 രൂപ.
സമയം: വൈകിട്ട് 5.30. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

