തൃശൂർ ∙ കാണാതായ പ്ലസ്ടു വിദ്യാർഥിയെ തേടിയിറങ്ങിയ പൊലീസ് ഒടുവിൽ കണ്ടെത്തിയത് മൂന്ന് കുട്ടികളെ! വിയ്യൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നു ഫെബ്രുവരി 26നു കാണാതായ ആൺകുട്ടിക്കു പിന്നാലെ പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലാണ് അപ്രതീക്ഷിത വഴികളിലേക്കു തിരിഞ്ഞത്.
സംഭവത്തെക്കുറിച്ചു പൊലീസ് നൽകുന്ന വിവരങ്ങളിങ്ങനെ: വിയ്യൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നു കാണാതായ ആൺകുട്ടിക്കു വേണ്ടി തിരച്ചിൽ ആരംഭിച്ചപ്പോൾ പീച്ചി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയെയും കാണാനില്ലെന്നു കണ്ടെത്തി.
ഇരുവരും ഒന്നിച്ച് ഉത്തരേന്ത്യയിലേക്കു യാത്ര പോയതാണെന്നു സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ കണ്ടെത്തി. വിനോദസഞ്ചാര, തീർഥാടന കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.
യാത്രയ്ക്കു ശേഷം, കുട്ടികൾ നാട്ടിലേക്കു മടങ്ങുന്നില്ലെന്നുറച്ചു മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ താമസിക്കുകയായിരുന്നു. കമ്മിഷണർ നകുൽ ആർ.
ദേശ്മുഖിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം താനെയിലെത്തിയാണു കുട്ടികളെ കണ്ടെത്തിയത്.
ഇതിനിടെ 5 ദിവസം മുൻപു വിയ്യൂർ ചിൽഡ്രൻസ് ഹോമിൽ നിന്നു 10 വയസ്സുകാരനെ കാണാതായിരുന്നു. ഈ കുട്ടി താനെയിൽ നിന്ന് 200 കിലോമീറ്ററകലെ നാസിക്കിലുണ്ടെന്നു വ്യക്തമായതോടെ അന്വേഷണസംഘം ഇവിടേക്കു തിരിച്ചു.
കുട്ടിയെ കണ്ടെത്തിയ ശേഷം കോടതി വഴി രക്ഷിതാക്കൾക്കു വിട്ടുനൽകി. ട്രെയിനിൽ ടിക്കറ്റില്ലാതെയാണ് കുട്ടി സഞ്ചരിച്ചത്.
താനെയിൽ നിന്നു കണ്ടെത്തിയ കുട്ടികളെ തൃശൂരിലെത്തിച്ച ശേഷം കോടതി വഴി രക്ഷിതാക്കളെ ഏൽപിച്ചു. ഇൻസ്പെക്ടർ കെ.പി.
മിഥുൻ, എഎസ്ഐമാരായ എ.വി. സജീവ്, പി.ജി.
പ്രേംകുമാർ, സിപിഒ എ.എം. മിനില എന്നിവരടങ്ങിയ സംഘമാണു കുട്ടികളെ കണ്ടെത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

