കുണ്ടറ ∙ കേരളപുരത്ത് പട്ടാപ്പകൽ വീട്ടിൽ കയറിയ 12 പവന്റെ സ്വർണാഭരണം മോഷ്ടിച്ചതായി പരാതി. കേരളപുരം സ്വദേശി വിജിത്തിന്റെ വീട്ടിൽ 12ന് ഉച്ചയ്ക്ക് 11.45നാണു മോഷണം നടന്നത്.
വിജിത്തിന്റെ പ്രായമായ അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിലെ കോളിങ് ബെൽ അടിച്ച് മറ്റാരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ഉള്ളിൽ കടന്ന് സ്വർണം മോഷ്ടിക്കുകയായിരുന്നു എന്നാണ് പരാതി.
വീട്ടിലും റോഡിലും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളിൽ മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്.
കൊട്ടാരക്കരയിൽ നിന്നുള്ള കെഎസ്ആർടിസി ബസിൽ കേരളപുരം ജംക്ഷനിൽ വന്നിറങ്ങിയ ഒരു യുവാവ് വീട്ടിൽ വരുന്നതും വീട്ടിൽ കയറുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. തിരിച്ച് ബസ് സ്റ്റോപ്പിൽ എത്തി കുണ്ടറ ഭാഗത്തേക്കുള്ള സ്വകാര്യ ബസിൽ കയറുന്നതും നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
കുണ്ടറ പൊലീസ് അന്വേഷണം തുടങ്ങി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

