കൊച്ചി ∙ നഗരത്തിലെ പ്രധാനപ്പെട്ട 3 കനാലുകളിലായി 3 വർഷത്തിനിടെ അടച്ചു പൂട്ടിയത് 750 മലിനജല പൈപ്പുകൾ.
ഇടപ്പള്ളി തോട്, മുല്ലശേരി കനാൽ, തേവര– പേരണ്ടൂർ കനാൽ എന്നിവിടങ്ങളിലായി കൊച്ചി കോർപറേഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വ മിഷൻ എന്നിവ ചേർന്നു നടത്തിയ പരിശോധനയിലാണു കനാലുകളിലേക്കു തുറന്നുവച്ച ഇത്രയേറെ മലിനജലക്കുഴലുകൾ കണ്ടെത്തിയത്.
മലിനീകരണം രൂക്ഷമാണെന്ന വിലയിരുത്തലിനെ തുടർന്നാണു ഈ 3 കനാലുകളിലും സംയുക്ത പരിശോധന നിർദേശിച്ചിരുന്നത്. ശുചിമുറി മാലിന്യം സംസ്കരിക്കാതെ കനാലുകളിലേക്കു വ്യാപകമായി ഒഴുക്കുന്നുവെന്നു പരിശോധനയിൽ കണ്ടെത്തി.
വീടുകൾ, അപ്പാർട്മെന്റുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നു മലിനജലം വ്യാപകമായി കനാലുകളിലേക്ക് ഒഴുക്കുന്നുണ്ട്.
ജനുവരി 16നു നടത്തിയ പരിശോധനയിൽ പടിയാത്തുകുളം കോളനിയിലെ 19 വീടുകളിൽ നിന്നു മലിനജലം മുല്ലശേരി കനാലിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തി.
തേവര പേരണ്ടൂർ കനാലിൽ നടത്തിയ പരിശോധനയിൽ പുതിയതായി 95 മലിനജല പൈപ്പുകൾ കൂടി കനാലിലേക്കു മലിനജലം ഒഴുക്കാനായി സ്ഥാപിച്ചിരുന്നു. കനാൽ നവീകരണ ജോലികൾ ഒരു വശത്തു പുരോഗമിക്കുമ്പോഴും ശുചിമുറി മാലിന്യം തള്ളാനുള്ള എളുപ്പവഴിയായി ചിലർ കനാലുകളെ ഉപയോഗിക്കുന്നുവെന്നാണു പരിശോധനകളിലെ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

