കൊച്ചി ∙ മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദിന് ലോക്മത് മഹാരാഷ്ട്രിയൻ ഓഫ് ദി ഇയർ ബിസിനസ് ഭൂഷൺ അവാർഡ് സമ്മാനിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്.
ഇന്ത്യൻ റീട്ടെയ്ൽ ജ്വല്ലറി മേഖലയെ ആഗോള തലത്തിൽ വലിയ വളർച്ചയിലേക്ക് നയിച്ചതിനും സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിന് നേതൃപരമായ പങ്കുവഹിച്ചതിനുമാണ് അഹമ്മദിനെ അവാർഡിനായി തിരഞ്ഞെടുത്തത്. ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ ആമിർ ഖാൻ, വിക്കി കൗശൽ, പിന്നണി ഗായകൻ ഷാൻ മുഖർജി, ലോക്മത് ചെയർമാൻ വിജയ് ദർദ, ലോക്മത് മീഡിയ ഗ്രൂപ്പ് ചീഫ് എഡിറ്റർ രാജേന്ദ്ര ദർദ, വ്യവസായ പ്രമുഖർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

