സംരംഭക സ്വപ്നങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ പുതുചിറകു സമ്മാനിച്ച് ഒരുക്കിയ നിക്ഷേപക സമാഹരണ റിയാലിറ്റി ഷോയായ ‘ ’ മികച്ച പ്രകടനം കാഴ്ചവച്ച് ശ്രദ്ധനേടിയ ‘ഫുൽവ’യ്ക്ക് കൂടുതൽ നിക്ഷേപ മധുരം. കോഴിക്കോടൻ ഹൽവയെ ‘ഫുൽവ’ എന്ന ബ്രാൻഡിലൂടെ പുതുമോടി സമ്മാനിച്ച് ആഗോള പ്രശസ്തമാക്കിയ ‘കാലിക്കറ്റ് കസിൻസ്’, സെയിൽത്രൂ വെഞ്ച്വേഴ്സ് മുഖേന ബോട്ട് സഹസ്ഥാപകൻ അമൻ ഗുപ്തയിൽ നിന്നാണ് പുതുതായി നിക്ഷേപം സ്വന്തമാക്കിയത്.
നിക്ഷേപപത്തുക വെളിപ്പെടുത്തിയിട്ടില്ല.
നിക്ഷേപ റൗണ്ടിൽ വ്യാവസായരംഗത്തെ പ്രമുഖരായ രാഹുൽ മാമ്മൻ, പ്രജിത് നാരായൺ തുടങ്ങിയവരും പങ്കെടുത്തിരുന്നു. കോഴിക്കോട് സ്വദേശികളും ചെറുപ്പകാലം മുതൽ സുഹൃത്തുക്കളുമായ സനു, തസ്റീഫ്, ഇർഫാൻ, ഷബാസ് എന്നിവരാണ് കാലിക്കറ്റ് കസിൻസിന്റെ സ്ഥാപകർ.
ചെറു പ്രായത്തിൽതന്നെ ലോകം ശ്രദ്ധിക്കുന്ന ഒരു ബ്രാൻഡിന്, അതും കേരളത്തിൽ നിന്ന് രൂപംകൊടുക്കുക, അതിവേഗം വിപണി പിടിക്കുക തുടങ്ങിയ വിസ്മയ നേട്ടങ്ങളാണ് ചുരുങ്ങിയകാലംകൊണ്ട് കാലിക്കറ്റ് കസിൻസ് സ്വന്തമാക്കിയത്.
ഇന്ത്യയിലും ഗൾഫ് രാഷ്ട്രങ്ങളിലും ഓസ്ട്രേലിയയിലും യുഎസിലുമൊക്കെ ഫുൽവ ഹൽവയുടെ രുചിവിസ്മയങ്ങൾ എത്തിക്കുന്നു. പായ്ക്കിങ്ങിലെ വ്യത്യസ്തതയും ആകർഷണീയതും വേറിട്ട
രുചിഭേദങ്ങളുമെല്ലാം ഫുൽവയുടെ മികവുകളാണ്. സംരംഭങ്ങൾക്ക് മൂലധന, മെന്ററിങ് പിന്തുണ ഉറപ്പാക്കാൻ മനോരമ ഓൺലൈൻ ഒരുക്കിയ .
കേരളം കണ്ട ഏറ്റവും മികച്ച നിക്ഷേപകരായ മീരാൻ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ, ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ.
ടോം എം.ജോസഫ്, അസറ്റ് ഹോംസ് സ്ഥാപകൻ സുനിൽ കുമാർ, ഹീൽ സ്ഥാപകൻ രാഹുൽ മാമ്മൻ എന്നിവരായിരുന്നു നിക്ഷേപക പാനലിൽ.
മികച്ച മൂലധന പിന്തുണയാണ് രാഹുൽ മാമ്മൻ വാഗ്ദാനം ചെയ്തത്. വിതരണശൃംഖല വിപുലപ്പെടുത്തുക, ഗവേഷണ-വികസനം കൂടുതൽ ഊർജസ്വലമാക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാൻ അദ്ദേഹത്തിന്റെ വാഗ്ദാനം സ്വീകരിക്കുന്നതായി കാലിക്കറ്റ് കസിൻസും വ്യക്തമാക്കിയിരുന്നു.
ബിസിനസിലും കമ്പനിയുടെ പ്രവർത്തനഫല കണക്കുകളിലും ചെറുപ്രായത്തിൽ തന്നെ ഷബാസിനും ഫുൽവയുടെ സഹസ്ഥാപകർക്കുമുള്ള അറിവും ഫുൽവ എന്ന ആശയം മനോഹരമായി അവതരിപ്പിച്ചതും നിക്ഷേപക പാനലിന്റെ പ്രശംസയും നേടി.
ആദ്യ സീസൺ സൂപ്പര് ഹിറ്റ്, രണ്ടാം സീസൺ ഉടൻ
കഴിഞ്ഞ വർഷം നടന്ന മനോരമ ഓൺലൈൻ എലവേറ്റിന്റെ ആദ്യ സീസണിൽ അപേക്ഷിച്ചത് അഞ്ഞൂറിലേറെ പേരാണ്. ഇതിൽ നിന്ന് അവസാന റൗണ്ടിലെത്തിയത് 21 സംരംഭങ്ങൾ.
കോടികളുടെ നിക്ഷേപവും ഇവർ സ്വന്തമാക്കി. മനോരമ ഓൺലൈനിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ലക്ഷക്കണക്കിന് പേർ സീസൺ-1 വിഡിയോകൾ കണ്ടു.
മനോരമ ഓൺലൈൻ എലവേറ്റിന്റെ രണ്ടാം സീസൺ ഉടൻ പ്രേക്ഷകരിലേക്കെത്തും.
21 ടീമുകളാണ് ഇക്കുറിയും ഫൈനലിൽ മാറ്റുരച്ചത്. ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ഹീൽ സ്ഥാപകൻ രാഹുൽ ഏബ്രഹാം മാമ്മൻ, അരോമ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ ആൻ സജീവ്, ഹെഡ്ജ് ഇക്വിറ്റീസ് ചെയർമാൻ അലക്സ് കെ.
ബാബു, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം.
എം. ജോസഫ് എന്നിവരാണ് സീസൺ-2ൽ നിക്ഷേപക പാനൽ അംഗങ്ങൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

