പാലക്കാട് ∙ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെ തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്ക് ആവേശമേകി കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ നേതൃത്വത്തിൽ ചുമരെഴുത്ത്. ഷൊർണൂർ, ഒറ്റപ്പാലം, പാലക്കാട്, മലമ്പുഴ നിയോജക മണ്ഡലങ്ങളിലാണ് അദ്ദേഹം താമര ചിഹ്നം വരച്ച് പ്രചാരണത്തിനു തുടക്കമിട്ടത്.ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും പാലക്കാട് നിയോജകമണ്ഡലത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനും മലമ്പുഴ മണ്ഡലത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാറുമാണ് സ്ഥാനാർഥികൾ.
ഇരുവരും മണ്ഡലത്തിൽ സജീവ പ്രചാരണത്തിനു തുടക്കം കുറിച്ചു കഴിഞ്ഞു.
ഔദ്യോഗിക പ്രഖ്യാപനം വരാത്തതിനാൽ താമര ചിഹ്നം വരച്ചാണ് വോട്ടഭ്യർഥന. പ്രഖ്യാപനം വരുന്നതോടെ സ്ഥാനാർഥികളുടെ പേരുകൂടി എഴുതിച്ചേർക്കും.
പാലക്കാട്ടെ ചുമരെഴുത്തിൽ ശോഭാ സുരേന്ദ്രൻ, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ, നഗരസഭാധ്യക്ഷൻ പി.സ്മിതേഷ്, നഗരസഭ മുൻ അധ്യക്ഷ പ്രമീളാ ശശിധരൻ, മുതിർന്ന നേതാവ് എൻ.ശിവരാജൻ, മണ്ഡലം പ്രസിഡന്റ് എം.ശശികുമാർ, ജനറൽ സെക്രട്ടറിമാരായ ആർ.ജി.മിലൻ, അശോക് പുത്തൂർ എന്നിവർ നേതൃത്വം നൽകി. മലമ്പുഴ മണ്ഡലത്തിലെ ചുമരെഴുത്ത് കൊടുമ്പ് കാടാങ്കോടിലായിരുന്നു.
സി.കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ, ജനറൽ സെക്രട്ടറി എൻ.ഷൺമുഖൻ, മലമ്പുഴ മണ്ഡലം പ്രസിഡന്റ് ജി.സുജിത്ത്, പുതുശ്ശേരി മണ്ഡലം പ്രസിഡന്റ് കെ.ഗിരീഷ് ബാബു എന്നിവർ നേതൃത്വം നൽകി.
ഷൊർണൂരിൽ വെസ്റ്റ് ജില്ലാ അധ്യക്ഷൻ പി.വേണുഗോപാലൻ, മണ്ഡലം പ്രസിഡന്റ് ആർ.രഞ്ജിത്ത്, ഒറ്റപ്പാലത്ത് ജില്ലാ അധ്യക്ഷൻ പി.വേണുഗോപാൽ, കെ.എം.ഹരിദാസ്, മേജർ രവി, വി.ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

