മൂന്നാർ ∙ റോഡിന്റെ മധ്യഭാഗം കയ്യേറി കച്ചവടം നടത്തുന്നതു കാരണം മൂന്നാർ – വട്ടവട റോഡിൽപെട്ട
മാട്ടുപ്പെട്ടി എക്കോ പോയിന്റിൽ ഗതാഗതക്കുരുക്ക് രൂക്ഷം. മൂന്നാറിൽ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന മേഖലയാണ് എക്കോ പോയിന്റ്.
മൂന്നാർ – വട്ടവട റോഡിന്റെ ഇരുവശങ്ങളും കയ്യേറി ഇരുന്നൂറിലധികം വഴിയോരക്കടകളാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇതു കൂടാതെയാണ് പ്രധാന റോഡിന്റെ മധ്യഭാഗത്തെ വെള്ള വരയുളള ഭാഗം കയ്യേറി കച്ചവടം നടത്തുന്നത്.
ഇതുമൂലം ഈ ഭാഗത്ത് ഒറ്റ നിരയായാണ് വാഹനങ്ങൾ പോകുന്നത്. ബസ്, വട്ടവട
ഭാഗത്തുനിന്നു രോഗികളുമായി വരുന്ന ആംബുലൻസുകൾ, ലോഡ് വാഹനങ്ങൾ എന്നിവ എത്തുന്നതോടെ എക്കോ പോയിന്റിൽ പല സമയങ്ങളിലും ഗതാഗതക്കുരുക്ക് പതിവാണ്. റോഡിന്റെ നടുക്ക് കരിക്ക് ഉൾപ്പെടെയുള്ള കച്ചവടം നടത്തുന്നത് ചോദ്യം ചെയ്യുന്നവരെ കച്ചവടക്കാർ ആക്രമിക്കുന്നതും പതിവാണ്.
മാട്ടുപ്പെട്ടിയിൽ പ്രവർത്തിക്കുന്ന ദേവികുളം പഞ്ചായത്ത് ഓഫിസിൽനിന്ന് ഏതാനും കിലോമീറ്റർ ദൂരത്താണ് ഈ കയ്യേറ്റങ്ങൾ. ദേശീയപാത കയ്യേറി നിർമിച്ച ഷെഡ് പൊളിച്ചുനീക്കി
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽപെട്ട
ദേവികുളം ഇറച്ചിൽപാറയിൽ ദേശീയ പാതയോരം കയ്യേറി നിർമിച്ച ഷെഡ് റവന്യു സംഘം പൊളിച്ചു. സമീപത്തു പ്രവർത്തിക്കുന്ന റിസോർട്ട് ഉടമയാണ് വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനുള്ള ഷെഡ് നിർമിച്ചത്.
ഡപ്യൂട്ടി തഹസിൽദാർ ജിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കയ്യേറ്റമൊഴിപ്പിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

