അഞ്ചാലുംമൂട് ∙ കോവിഡ് സമയത്ത് നിർത്തിയ അഷ്ടമുടി – തിരുവനന്തപുരം കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ സർവീസ് പുനരാരംഭിച്ചു. കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ്.
ജയമോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ ബി.
ജയന്തി അധ്യക്ഷത വഹിച്ചു. സിപിഎം അഞ്ചാലുംമൂട് ഏരിയ സെക്രട്ടറി കെ.ജി.ബിജു, ബൈജു ജോസഫ്, ജി.ദേവരാജൻ, സുഗതൻ, രാധാകൃഷ്ണൻ, രമണൻ, ജി.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കൊല്ലം ഡിപ്പോയിൽ നിന്നു രാവിലെ 6.30ന് അഷ്ടമുടിയിൽ എത്തും. ബസ് 6.40ന് അഷ്ടമുടിയിൽ നിന്ന് ആരംഭിച്ച് തൃക്കരുവ ദേവി ക്ഷേത്ര വഴി കാഞ്ഞാവെളി, അഞ്ചാലുംമൂട്, കൊല്ലം, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി വഴി തിരുവനന്തപുരം ഡിപ്പോയിൽ എത്തും വിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

