മനാമ: പ്രവാസികൾക്കും സന്ദർശകർക്കും ആശ്വാസമായി പുതിയ പ്രഖ്യാപനവുമായി ബഹ്റൈൻ. വിസ കാലാവധി നീട്ടുകയും പിഴകൾ ഒഴിവാക്കുകയും ചെയ്തതായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ നാഷണാലിറ്റി, പാസ്പോര്ട്ട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് അറിയിച്ചു.
കാലാവധി കഴിഞ്ഞ വിസിറ്റ് വിസകൾക്ക് പിഴ ഒഴിവാക്കി. ഫെബ്രുവരി 28-ന് കാലാവധി അവസാനിച്ച വിസ കൈവശമുള്ളവർക്ക്, രാജ്യം വിടാൻ വൈകിയതിലൂടെ ഉണ്ടായ പിഴകളിൽ നിന്ന് ഇളവ് അനുവദിച്ചു.
വ്യോമപാതകൾ വീണ്ടും തുറന്നതിന് ശേഷമുള്ള ഒരു മാസക്കാലം കൂടി ഈ ഇളവ് ലഭ്യമാകും. നിലവിൽ ബഹ്റൈനിൽ ഉള്ളവരും ഫെബ്രുവരി 28-ന് വിസ കാലാവധി കഴിഞ്ഞവരുമായ എല്ലാത്തരം വിസിറ്റ് വിസ ഉടമകൾക്കും ഈ ആനുകൂല്യം ലഭിക്കും. ഫെബ്രുവരി 28 വരെ കാലാവധിയുണ്ടായിരുന്നതും എന്നാൽ പ്രത്യേക സാഹചര്യങ്ങൾ മൂലം ഉപയോഗിക്കാൻ കഴിയാത്തതുമായ വിസകൾക്ക് മൂന്ന് മാസത്തെ അധിക കാലാവധി കൂടി അനുവദിച്ചു.
ബഹ്റൈന് പുറത്തുള്ള സന്ദർശകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നിലവിലെ സംഘർഷ സാഹചര്യവും വ്യോമഗതാഗത തടസ്സവും പരിഗണിച്ചാണ് മാനുഷിക പരിഗണന മുൻനിർത്തി ബഹ്റൈൻ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

