കൊച്ചി∙ കേരളം കാത്തിരുന്ന ‘മെഗാ നടത്തത്തിന്’ ഇനി ദിവസങ്ങള്‍ മാത്രം!. കൊച്ചിയെ ആവേശക്കടലാക്കാന്‍ ‘വാക്കറൂ കൊച്ചി വാക്കത്തോണ്‍ 2026’ ഒരുങ്ങിക്കഴിഞ്ഞു.
ദിനംപ്രതി മികച്ച പ്രതികരണമാണ് രജിസ്ട്രേഷന് ലഭിക്കുന്നത്. രജിസ്ട്രേഷന് മാര്‍ച്ച് 15 വരെ മാത്രം.
തീയതി ഇനി ദീര്‍ഘിപ്പിക്കില്ല. മാര്‍ച്ച് 29-ന് കൊച്ചി വെല്ലിങ്ടണ്‍ ഐലന്റിലെ പോര്‍ട്ട് ട്രസ്റ്റ് സ്റ്റേഡിയം ഈ വമ്പന്‍ ജനകീയ മുന്നേറ്റത്തിന് വേദിയാകും.
ഏറ്റവും വലിയ വോക് ഇവന്റ് എന്നതിലുപരി, സഹജീവികള്‍ക്ക് കൈത്താങ്ങാവുക എന്ന വലിയൊരു ലക്ഷ്യവുമായാണ് ഇത്തവണ കൊച്ചി ഒരു മനസ്സായി, ഒന്നിച്ചൊന്നായി ചുവടുവയ്ക്കുന്നത്. ഇന്ത്യയിലെ അതിവേഗം വളരുന്ന വോക്കിങ് കമ്മ്യൂണിറ്റിയായ ‘വാക്കരോ’ (walkkaro) സംഘടിപ്പിക്കുന്ന ഈ മെഗാ ഇവന്റിന്റെ ടൈറ്റില്‍ സ്പോണ്സര് ഇന്ത്യയിലെ പ്രമുഖ പാദരക്ഷാ നിർമാതാക്കളായ വാക്കറൂ (Walkaroo) ആണ്.
മലയാള മനോരമയുടെ സഹകരണത്തോടെയാണ് വാക്കത്തോണ്‍ സംഘടപ്പിക്കുന്നത്.
വലുതാണ് ലക്ഷ്യം; ഒരുമയാണ് കരുത്ത്
കഴിഞ്ഞ വര്‍ഷം അയ്യായിരത്തിലധികം പേര് അണിനിരന്ന കൊച്ചി വാക്കത്തോണിലൂടെ 200ലധികം വ്യക്തികള്‍ക്ക് കൃത്രിമ കാലുകള്‍ നല്കി അവരെ ജീവിതത്തിലേക്ക് തിരികെ നടത്താന്‍ സാധിച്ചു. ഈ വര്‍ഷം, ലക്ഷ്യം കുറേക്കൂടി വിശാലമാണ്.
എറണാകുളം ജനറല്‍ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തില്‍ ചികിത്സ തേടുന്ന സാധാരണക്കാരായ അര്‍ബുദ രോഗികളെ സഹായിക്കുക എന്ന മഹത്തായ ലക്ഷ്യമാണ് ഈ മെഗാ ഇവന്റിന് പിന്നിലുള്ളത്. ഇതില്‍ പങ്കെടുക്കുന്നവരുടെ ഓരോ ചുവടും ഒരാളുടെ ജീവിതത്തിന് കൈത്താങ്ങാകും!
എവിടെ? എപ്പോള്‍?
തീയതി: 2026 മാര്‍ച്ച് 29
സ്ഥലം: കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് സ്റ്റേഡിയം, വില്ലിംഗ്ഡണ്‍ ഐലന്‍ഡ്.
രണ്ട് വിഭാഗങ്ങള്‍; പ്രായഭേദമന്യേ പ്രവേശനം
പ്രായമോ, പ്രദേശമോ ഇവിടെ പ്രശ്നമല്ല, നടക്കാനുള്ള മനസ്സും ആരോഗ്യവും വേണമെന്നു മാത്രം!
എത്രപേര്‍ക്ക് വേണമെങ്കിലും ഈ മെഗാ നടത്തത്തില്‍ പങ്കെടുക്കാം. നിങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് തെരഞ്ഞെടുക്കുവാന്‍ ഇവിടെ രണ്ട് കാറ്റഗറികളാണുള്ളത്:
5 KM ഫണ്‍ വോക്ക്: കുടുംബാംഗങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആസ്വദിച്ചു നടക്കാം.
10 KM ഫിറ്റ്നസ് വോക്ക്: ഫിറ്റ്നെസ്സ് ഫ്രീക്സിനാണ് , ആരോഗ്യത്തിന് മുന്‍ഗണന നല്കുന്നവര്ക്കായി ഒരു ചലഞ്ചിങ് വോക്ക്.
നടത്തത്തിന് മുന്‍പായി ഊര്‍ജ്ജസ്വലമായ സൂംബ (Zumba) സെഷനും ഉണ്ടായിരിക്കും. കൂടാതെ റൂട്ടിലുടനീളം ഹൈഡ്രേഷന് പോയിന്റുകള്‍, വോളന്റിയര്‍ സേവനം, വാക്കിന് ശേഷം ലഘുഭക്ഷണം, എന്നിവ ഉറപ്പാക്കിയിട്ടുണ്ട്.
Futureace ഹോസ്പിറ്റലിന്റെ സമ്പൂര്‍ണ്ണ മെഡിക്കല്‍, ഫിസിയോതെറാപ്പി പിന്തുണയും പരിപാടിയിലുടനീളം ലഭ്യമാണ്.
പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത്
∙ ആകര്‍ഷകമായ ബ്രാന്‍ഡഡ് ടിഷര്‍ട്ട്
∙ഫിനിഷ് ചെയ്യുന്നവര്‍ക്ക് മെഡലുകളും ഇ-സര്‍ട്ടിഫിക്കറ്റും
രജിസ്ട്രേഷന് നിരക്കുകള്‍
∙ 10 KM: ₹499 + GST
∙5 KM: ₹399 + GST
50 പേരില്‍ കൂടുതലുള്ള ഗ്രൂപ്പുകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും പ്രത്യേക ഓഫറുകള്‍ ലഭ്യമാണ്!
സമയം പരിമിതം; ആവേശം ആകാശത്തോളം
ആയിരക്കണക്കിനാളുകളാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തത്. അഭൂതപൂര്‍വ്വമായ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ രജിസ്ട്രേഷന് മാര്‍ച്ച് 15വരെ നീട്ടിയിട്ടുണ്ട്.
ഇനി രജിസട്രേഷന് തീയതി നീട്ടുന്നതല്ല.
കൊച്ചിയുടെ മണ്ണില്‍ ആവേശത്തിന്റെ ചരിത്രം കുറിക്കാന്‍, ഒട്ടേറെ ജീവിതങ്ങള്‍ക്ക് പ്രതീക്ഷയേകാന്‍ കരുത്തു പകരാൻ നിങ്ങള്‍ റെഡിയാണോ? എങ്കില്‍ ഒട്ടും വൈകിക്കേണ്ട, പെട്ടെന്ന് രജിസ്റ്റര്‍ ചെയ്തോളൂ!!
സന്ദര്‍ശിച്ച് ഈസിയായി രജിസ്റ്റര്‍ ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി വിളിക്കൂ: +91
8606463444.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

