കിഴക്കഞ്ചേരി ∙ അടയ്ക്കാക്കുല പ്ലാവിൽ തൂങ്ങിക്കിടക്കുന്ന കുഞ്ഞൻ ചക്കകൾ കൗതുകക്കാഴ്ചയാകുന്നു. കണിയമംഗലം തട്ടാംപടവ് പുത്തൻപുരയിൽ സാജു തോമസിന്റെ കൃഷിയിടത്തിലെ പ്ലാവിലാണ് അപൂർവക്കാഴ്ചയായി താമരച്ചക്കകൾ കായ്ച്ചു നിൽക്കുന്നത്.
ഒരു കുലയിൽ തന്നെ പല വലുപ്പത്തിലാണ് ചക്കകളുള്ളത്. അടയ്ക്കയുടെ വലുപ്പം മുതൽ തേങ്ങയുടെ വലുപ്പം വരെയുള്ള ചക്കകളാണ് ഓരോ കുലയിലുമുള്ളത്.
വലിയ ചക്കയിൽ 25 മുതൽ 30 വരെ ചുളകളുണ്ടാകും. ഒരു ചുള മാത്രമുള്ള ചക്കയുമുണ്ട്.
രുചിയുടെ കാര്യത്തിലും മോശമല്ല ഈ കുഞ്ഞൻ ചക്ക. പഴുത്താൽ സാധാരണ ചക്കയെക്കാൾ നല്ല മധുരവും മണവുമാണെന്ന് സാജു തോമസ് പറഞ്ഞു.
വർഷങ്ങൾക്കു മുൻപ് പെരുമ്പാവൂർ, കോതമംഗലം ഭാഗങ്ങളിലൊക്കെ താമരച്ചക്ക യഥേഷ്ടം ഉണ്ടായിരുന്നതായി പറയുന്നു. കാർഷിക മേഖലയിൽ പുതുമ പരീക്ഷിക്കുന്ന സാജു തോമസ് പെരുമ്പാവൂരിൽ നിന്നു താമരച്ചക്ക വിളയുന്ന പ്ലാവിന്റെ ഒരു കൊമ്പ് കൊണ്ടുവന്ന് നാടൻ ചക്കക്കുരുവിൽ മുളപ്പിച്ച തൈയിൽ ബഡ് ചെയ്താണ് ഈ പ്ലാവ് വളർത്തിയെടുത്തത്.
അഞ്ചാം വർഷം മുതൽ കായ്ച്ചു തുടങ്ങിയ പ്ലാവിൽ ഈ വർഷം ആയിരത്തിലധികം ചക്കകളുണ്ടാകുമെന്നും സാജു തോമസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

