തലപ്പാടി ∙ വിദ്യാർഥികളുൾപ്പെടെ നൂറുകണക്കിനാളുകൾ ദിവസവും എത്തുന്ന തലപ്പാടിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ഭൂമിയിലാണ് ബസ് സ്റ്റാൻഡ് വരേണ്ടത്.
അതോറിറ്റിയുടെ അനുമതിയില്ലാതെ പഞ്ചായത്തിന് അവിടെ നിർമാണം നടത്താനാകില്ല. ദീർഘദൂര ഉൾപ്പെടെയുള്ള ബസുകൾ നിർത്തുന്ന അതിർത്തി പ്രദേശത്തെ പ്രധാന കേന്ദ്രമായ ഇവിടെ കാത്തിരിപ്പ് കേന്ദ്രമില്ലാത്തതാണ് യാത്രക്കാർക്കു ഏറെ പ്രയാസമാകുന്നത്.
മഞ്ചേശ്വരം ബ്ലോക്ക്– ഗ്രാമ പഞ്ചായത്തുകൾ ഈ വിഷയത്തിൽ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്.
പഴയ ഷെൽറ്റർ പൊളിച്ചു മാറ്റിയതിനാൽ തലപ്പാടിയിൽ താൽക്കാലിക ബസ് ഷെൽറ്റർ പോലുമില്ലാത്തതിനാൽ യാത്രക്കാർ മഴയും വെയിലും കൊണ്ടാണു ഇവിടെ ബസിനായി കാത്തിരിക്കുന്നത്. ഇതിനൊരു പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

