കൈനകരി ∙ വേമ്പനാട്ടുകായലിൽ വെള്ളത്തിലൂടെ ഇനി പറക്കാം, കുതിച്ചു പായാം. കൈനകരി വട്ടക്കായൽ അഡ്വഞ്ചർ ടൂറിസം പദ്ധതി മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് നാടിനു സമർപ്പിക്കും.
സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡിടിപിസി) ചേർന്നു സ്വകാര്യ സംരംഭകരായ ആംഫിട്രൈറ്റ് സബ്സി പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണു വട്ടക്കായൽ ടെർമിനലിൽ ‘ജെറ്റ് സ്കീയും പാരാസെയിലിങ്ങും’ സാഹസിക ടൂറിസം പദ്ധതി യാഥാർഥ്യമാക്കുന്നത്.
ജില്ലയുടെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികൾക്കു സാഹസിക വിനോദങ്ങൾ കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജെറ്റ് സ്കീ, കനോയിങ്, കയാക്കിങ്, സ്പീഡ് ബോട്ട്, ബനാന ബോട്ട്, പാരാസെയ്ലിങ്, വാട്ടർ സ്കൂട്ടർ, പെഡൽ ബോട്ട് തുടങ്ങിയ ആധുനിക ജലസാഹസിക വിനോദങ്ങളും ലഘുഭക്ഷണശാലകൾ ഉൾപ്പെടെയുള്ള വിപുലമായ സൗകര്യങ്ങളും വിനോദസഞ്ചാരികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
പ്രദേശവാസികൾക്കു പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കുട്ടനാടിന്റെ വിനോദസഞ്ചാര മേഖലയ്ക്കു പുതിയ ഉണർവ് നൽകുന്നതിനും ഈ പദ്ധതി വലിയ പങ്കുവഹിക്കുമെന്നു ഡിടിപിസി സെക്രട്ടറി കെ.ജി.അജേഷ് പറഞ്ഞു. ഇന്നു വൈകിട്ട് 4നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
തോമസ് കെ.തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

