പന്തളം ∙ പന്തളം തെക്കേക്കര പഞ്ചായത്തിൽ ജലഅതോറിറ്റിയുടെ ജലവിതരണം ഫലപ്രദമല്ലെന്ന് പരാതി. വേനൽച്ചൂട് കടുത്തതോടെ ഉയർന്ന പ്രദേശങ്ങളിലെ കിണറുകളെല്ലാം വറ്റി.
ജലഅതോറിറ്റിയുടെ കുടിവെള്ള വിതരണം നാലും അഞ്ചും ദിവസത്തെ ഇടവേളയിൽ മാത്രമാണ് ലഭ്യമാകുന്നത്. തെക്കേക്കര പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ ഭഗവതിക്കും പടിഞ്ഞാറു വാർഡ് കല്ലുഴത്തിൽപ്പടി ഭാഗത്തുമാണ് ജലദൗർലഭ്യം രൂക്ഷമായിരിക്കുന്നത്.
ഈ പ്രദേശങ്ങളിൽ പാറയുടെ സാന്നിധ്യം കൂടുതലായതിനാൽ പല വീട്ടുകാർക്കും സ്വന്തമായി കിണർ ഇല്ല.
ഉള്ള കിണറുകൾക്ക് ആഴവും ജലലഭ്യതയും കുറവാണ്. ഒട്ടുമിക്ക കിണറുകളും പൂർണമായും വറ്റി വരണ്ടു.
ജലഅതോറിറ്റിയുടെ ജലവിതരണം മാത്രമാണ് ജനങ്ങളുടെ ഏക ആശ്രയം. അത് പതിവായി മുടങ്ങുകയും ചെയ്യുന്നു.
ആഴ്ചയിൽ 3 ദിവസമെങ്കിലും ജലവിതരണം വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഉപഭോക്താക്കളുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ, ഇവിടേക്കുള്ള ജലത്തിന്റെ പമ്പിങ് സ്റ്റേഷനായ തുമ്പമണ്ണിൽ നിന്നുള്ള പമ്പിങ്ങിന്റെ തവണയും സമയ ദൈർഘ്യവും വർധിപ്പിച്ചാൽ മാത്രമേ ജലക്ഷാമത്തിന് പരിഹാരമാകൂ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

