കൽപറ്റ ∙ ജില്ലയിൽ കാപ്പി വിളവെടുപ്പ് അവസാനിച്ചിട്ടും മുൻ വർഷത്തെ അപേക്ഷിച്ച് വിലയിൽ കുറവ്. കഴിഞ്ഞ വർഷം ഈ സമയത്ത് കാപ്പി പരിപ്പ് ക്വിന്റലിന് 45,000 രൂപയും ഉണ്ട
കാപ്പി ക്വിന്റലിന് 25,700 രൂപയും വിപണിയിൽ വില ഉണ്ടായിരുന്നു. ഇപ്പോൾ പരിപ്പ് ക്വിന്റലിന് 36,200 രൂപയും ഉണ്ട
കാപ്പി ക്വിന്റലിന് 20,300 രൂപയുമാണ്. ചെറുകിട, വൻകിട
തോട്ടങ്ങളിൽ ഇത്തവണ ഉൽപാദനത്തിൽ വർധന ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ വർഷം വിളവെടുപ്പ് സമയത്തു തന്നെ പരിപ്പ് ക്വിന്റലിന് 44,000 രൂപയും ഉണ്ട കാപ്പി ക്വിന്റലിന് 23,000 രൂപയും ഉണ്ടായിരുന്നു.
ഇത്തവണ വിളവെടുപ്പു സമയത്തും വില കുറവായിരുന്നു. പരിപ്പ് ക്വിന്റലിന് 34,500 രൂപയും ഉണ്ട
കാപ്പി ക്വിന്റലിന് 19,000 രൂപയുമായിരുന്നു. കഴിഞ്ഞ വർഷം മാർച്ച് പകുതിയോടെ കാപ്പി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തി.
ചുരുങ്ങിയ ദിവസം പരിപ്പ് ക്വിന്റലിന് 50,000 രൂപയും ഉണ്ട കാപ്പിക്ക് 25,700 രൂപയും എത്തിയിരുന്നു.
പിന്നീട് കുറയുകയും വർധിക്കുകയും ചെയ്തു.
വൻകിട തോട്ടം ഉടമകളിൽ പലരിലും കഴിഞ്ഞ വർഷത്തെ കാപ്പിയും വിൽക്കാതെ ഉണ്ട്.
വില വീണ്ടും ഉയരുമെന്ന പ്രചാരണത്തിൽ പിടിച്ചുവച്ചവരാണ് അധികവും. ഇത്തവണ കാപ്പി ഉൽപാദനവും ആവശ്യകതയുമൊക്കെ കണക്കിലെടുത്തു വിലയിലെ വ്യത്യാസം എങ്ങനെ ആകുമെന്നു വ്യാപാരികൾക്കും വലിയ നിശ്ചയമില്ല.
ഈ വർഷത്തെ കാപ്പി ചെറിയ ശതമാനം പോലും വിപണിയിൽ എത്തിയില്ലെന്നാണു വ്യാപാരികൾ പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

