പീരുമേട് ∙ കൊട്ടാരക്കര – ഡിണ്ടിഗൽ ദേശീയപാതയിൽ വണ്ടിപ്പെരിയാറിനും പീരുമേടിനും ഇടയിൽ 55–ാം മൈലിൽ കെഎസ്ആർടിസി ബസും കോളജ് ബസും കൂട്ടിയിടിച്ച് അപകടം. കുമളിക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസും കുമളി ഭാഗത്തുനിന്ന് കോളജിലേക്ക് പോവുകയായിരുന്ന പെരുവന്താനം സെന്റ് ആന്റണീസ് കോളജിന്റെ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ 12 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചു.
ആരുടെയും പരുക്ക് ഗുരുതരമല്ല. പീരുമേട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
വെള്ളിയാഴ്ച രാവിലെ എട്ടാരയോടെയാണ് അപകടം ഉണ്ടായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

